ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കാന്‍ വേണ്ടി ലൈവ് കോമഡി ഷോയില്‍ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് കോമേഡയന്‍ സഞ്ജയ് രജൗറ. ഐസി തെയ്‌സി ഡെമോക്രസി എന്ന കോമഡി ഷോ അവതാരകനാണ് രജൗറ. ഹിന്ദു ദൈവങ്ങളായ ഭഗവാന്‍ ഗണപതി, ഭഗവാന്‍ ശിവന്‍ എന്നിവരെയാണ് നൂറു കണക്കിന് കാണികളുടെ മുന്നില്‍ വച്ച് രജൗറ അവഹേളിച്ചത്. ഇതിനെതിരേ മുന്‍ ശിവസേന നേതാവും ഹിന്ദു ആക്റ്റിവിസ്റ്റുവമായ രമേഷ് സോളങ്കി മുംബൈ പോലീസില്‍ പരാതി ഫയല്‍ ചെയ്തു. രജൗറ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പുരാതന കാലത്തെ വൈദ്യശാസ്ത്രത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പരാമര്‍ശിച്ചിരുന്നു. ഇതിനെ കളിയാക്കാനായാണ് രജൗറ ഗണപതിയും ഭഗവാന്‍ ശിവനേയും ഉദ്ധരിച്ചത്. കോമഡി ഷോയില്‍ രജൗറ പറഞ്ഞിതിങ്ങനെ. “പ്രധാനമന്ത്രി പറയുന്നു ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടന്നത് ഇന്ത്യയിലെണെന്ന്. ആരുടെ ആണെന്ന് അറിയാമോ. ഗണേഷ് ഗണേഷിന്റേത്. ഞാന്‍ സമ്മതിച്ചു, ആദ്യ പ്ലാസ്റ്റിക് സര്‍ജറി ഇതാണെന്ന്. ചെയ്തപ്പോള്‍ അതു നന്നായി ചെയ്യാമായിരുന്നില്ലേ. കണ്ടാല്‍ തോന്നും ഇത് കഞ്ചാവ് വലിച്ചിട്ട് ചെയ്തതാണെന്ന്”. ഇതു കേട്ട് കാണികള്‍ ചിരിക്കുന്നുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നേരത്തേയും വിദ്വേഷകരമായ പരാമര്‍ശങ്ങളാല്‍ കുപ്രസിദ്ധനാണ് രജൗറ.ബ്രാഹ്മണ, രജപുത്ര വിഭാഗക്കാരെ അവഹേളിച്ചും നേരത്തേ വിവാദപരമായ ട്വീറ്റുകള്‍ രജൗറ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: