സമ്മാനയ ജീവനം സമ്മാനയ ചേതനം
(ജീവിതത്തേയും ചൈതന്യത്തെയും ആദരിക്കാം)
ഈ ഗുരുശിഷ്യസംവാദം ശ്രദ്ധിക്കൂ
ശിഷ്യഃ – ജീവനം നാമ കിം? (ജീവിതമെന്നാല്‍ എന്താണ് ?)
ഗുരുഃ – പ്രതിക്ഷണം സംഘര്ഷഃ ഏവ ജീവനം (ഒരോ നിമിഷത്തിലുമനുഭവിക്കുന്ന പരിഭ്രാന്തിയാണ് ജീവിതം)
ശിഷ്യഃ – അഹം നാവഗതവാന് ഗുരോ. (എനിക്ക് മനസ്സിലായില്ല ഗുരുനാഥാ)
ഗുരുഃ – ഭവാന് ആഗച്ഛതു. നദ്യാം സ്നാനാര്‍ത്ഥം ഗച്ഛാമഃ (വരൂ കുളിക്കാന്‍ നദിയിലേക്ക് പോവാം)
ശിഷ്യഃ -ആം ഗച്ഛാവഃ (ശരി പോവാം)
ഗുരുഃ – (നദീം അവതീര്യ) ത്വം ആഗച്ഛ. നദീം അവതര. (നദിയില്‍ ഇറങ്ങിനിന്ന്) നീ നദിയിലേക്കിറങ്ങൂ
ശിഷ്യഃ – ആം അവതരാമി. അഹം പ്ലവനം സമ്യക് ജാനാമി ഗുരോ. (ഇറങ്ങാം .എനിക്ക് നീന്തല്‍ നന്നായി അറിയാം)
ഗുരുഃ – ത്വം മജ്ജനം കുരു.(നീ മുങ്ങൂ)
ശിഷ്യഃ – ആം മജ്ജനം കരോമി (ശരി ഞാന്‍ മുങ്ങുന്നു)
ഗുരുഃ തസ്യ ശിരഃ ഗ്രഹീത്വാ സഃ ജലാത് ബഹിഃ ആഗന്തും നിമേഷാന് യാവത് അനുവാദം ന ദത്തവാന്. അന്തേ ബലവാന് ശിഷ്യഃ സമഗ്രം ബലം ഉപയുജ്യ പ്രയാസേന ഗുരോ ഗ്രഹണാത് മോക്ഷം പ്രാപ്യ ഉത്ഥിതവാന്‍. സ്വല്പം ആശ്വാസം ദത്ത്വാ ഗുരുഃ അവദത് ‘ ഭോഃ ശിഷ്യ! ഏഷഃ ഏവ ജീവനസംഘര്ഷഃ നാമ’
(ഗുരു ശിഷ്യന്റെ ശിരസ്സ് പിടിച്ചിട്ട് ജലത്തില്‍ നിന്ന് പുറത്തു വരാന്‍ കഴിയാത്തവണ്ണം സ്വല്പനേരം മുക്കിപ്പിടിച്ചു. അവസാനം സര്‍വ ശക്തിയും എടുത്ത് ശിഷ്യന് ഗുരുവിനെ പ്രതിരോധിച്ച് പൊങ്ങി വന്നു. ആശ്വസിപ്പിച്ച് ശിഷ്യനോട് ഗുരു പറഞ്ഞു. ജീവിത സംഘര്‍ഷമെന്നത് ഇതാണ,് എന്ന്)
സന്ദേശം
സമ്മാനയ ജീവനം
സമ്മാനയ ചേതനം
ജഗത് കസ്യചിദിതി മാ ഭാവയ
സംഘര്ഷഃ ഭവേത് ജീവനസമൃധ്യര്ത്ഥം
ഏഷ ഏവ മാര്‍ഗ്ഗ അസ്തി ആത്മോന്നതേഃ
മാനവശരീരേ മനഃ ഏവ രണഭൂമിഃ ശരീരേ
രോഗാണവഃ സ്വാസ്ഥ്യരക്ഷകൈഃ
സഹ സര്‍വദാ യുദ്ധം കുര്വന്തഃ
ഭവന്തി യദാ രക്ഷണസാമര്ത്ഥ്യം
ന്യൂനം ഭവേത് തദാ മരണം സന്നിഹിതം
സ്യാത് ക യദാ ജീവാണുരക്ഷണേ വയം സമര്ത്ഥാഃ
ഭവേ മ തദാ ആരോഗ്യരക്ഷണം ഭവേത്
(ജീവിതത്തെയും ചൈതന്യത്തെയും ആദരിക്കാം. ലോകം ഒരാളുടെ സ്വത്ത് മാത്രമാണെന്ന് ചിന്തിക്കരുത്. ജീവിതവിജയത്തിന് സംഘര്‍ഷം വേണം. വ്യക്തിഗതവിജയത്തിന് ആ വഴി താണ്ടേണ്ടി വരും. മനുഷ്യ ശശീരത്തില്‍ മനസ്സാണ് യുദ്ധഭൂമി. ശരീരത്തില്‍ രോഗാണുക്കള്‍ ആരോഗ്യരക്ഷണത്തിന് മേല്‍ മരുന്നുകളുമായി എപ്പോഴും യുദ്ധം ചെയ്യുന്നുണ്ട്. പ്രതിരോധ ശക്തി കുറയുമ്പോള്‍ മരണം ഉറപ്പാണ്. ജീവാണുക്കളെ പ്രതിരോധിക്കാന്‍ കഴിയുമ്പോള്‍ ആരോഗ്യ സംരക്ഷണവും നടക്കും.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: