മൂവാറ്റുപുഴ: കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യുവനടന് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ബേസില്‍ ജോര്‍ജ് (30), നിധിന് (35), അശ്വിന് (29) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ മേക്കടമ്പിലാണ് കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. ഇന്നു രാത്രി ഒന്പതിനോടെയാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട കാര്‍ കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ലിതീഷ് (30), സാഗര്‍ (19) ഇതര സംസ്ഥാനക്കാരായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ള ഇവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ്. മരിച്ചവരുടെ മൃതദേഹങ്ങളും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: