തിരുവനന്തപുരം: മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്തെ നിയന്ത്രണത്തിനും ഇളവുകള്ക്കുമുള്ള മാര്‍ഗരേഖ പുതുക്കി. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളും ഓഫീസുകളും തുറക്കാനോ വാഹനങ്ങള്‍ പുറത്തിറക്കാനോ പാടില്ല.
ഇന്ന് പൂര്‍ണതോതില്‍ നടപ്പില്‍ വരുത്തണം എന്ന് നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍, തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം പൂര്ണതോതിലായിരിക്കും. മദ്യവില്‍പ്പന ശാലകള്‍ തുറക്കാമെന്ന് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നെങ്കിലും തത്ക്കാലം അതു വേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചു.
റെഡ് സോണ്‍: കണ്ണൂര്‍, കോട്ടയം
ഓറഞ്ച് സോണ്‍: കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട്
ഗ്രീന്‍ സോണ്‍: എറണാകുളം, ആലപ്പുഴ, തൃശൂര്‍
ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുന്നത് സംബന്ധിച്ച് പിന്നീടു തീരുമാനിക്കും. രാത്രി 7.30 മുതല്‍ രാവിലെ ഏഴ് വരെ യാത്രകള്‍ക്കും കര്‍ശന നിയന്ത്രണം. ചരക്ക് ഗതാഗതത്തിന് നിയന്ത്രണം ഇല്ല. അതേസമയം ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് പാസുകള്‍ നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും അനുമതി നല്‍കും. സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രകള്‍ക്ക് പാസ് നല്‍കുന്നതിന് അനുമതി നല്കാന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അനുമതിയില്ല (ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ)
- പൊതുഗതാഗതം
- ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥന
- ആളുകളുടെ കൂടിച്ചേരലുകള്‍
- സിനിമാ തിയേറ്റര്‍, പാര്‍ക്കുകള്‍, ജിംനേഷ്യം, മദ്യഷാപ്പുകള്‍, മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
- സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേര് മാത്രം (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ)
- ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര (അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇളവ്-ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
- വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേര് മാത്രം.
- ഓട്ടോറിക്ഷ
- 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും പുറത്തിറങ്ങരുത്
ഉപാധികളോടെ ഇളവുകള്‍
- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷാ സംബന്ധമായി മാത്രം തുറക്കാം.
- അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം.
- ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം കൃഷി, വ്യവസായം.
- നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരി.
അനുവദനീയമായ കാര്യങ്ങള്‍ (ഹോട്ട്സ്പോട്ടുകള്‍ ഒഴികെ)
- ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഗ്രീന്‍ സോണുകളില്‍ കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി 7.30 വരെ.
- സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം.
- 50 ശതമാനം ജീവനക്കാര്‍ മാത്രം.
- ഹോട്ടലുകളില്‍ പാഴ്സലുകള്‍ നല്‍കാം.
- ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം.
- ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ തുറക്കാം.
- ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്സി, ഊബര്‍ പോലുള്ള സര്‍വീസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: