Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കോവിഡ് മൂലം ഇത്തവണത്തെ പൂരക്കാഴ്ച നഷ്ടമായെങ്കിലും അണിയറക്കാര്‍ ശുഭപ്രതീക്ഷയില്‍; അടുത്താണ്ടില്‍ തിരിച്ചെത്തും

പൂരത്തിന് മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഒരുക്കങ്ങള്‍ തുടങ്ങും. നെറ്റിപ്പട്ടത്തില്‍ താലികളും കനം കുറഞ്ഞ അലുക്കുകളും ഒരുക്കുന്നവര്‍, ചെമ്പില്‍ സ്വര്‍ണം പൂശുന്നവര്‍, വട്ടക്കിണ്ണങ്ങളും ചെറിയ കുമിളകളും ഉണ്ടാക്കുന്നവര്‍, വര്‍ണക്കുടകള്‍ ഒരുക്കുന്നവര്‍, മയില്‍പ്പീലിച്ചന്തത്തില്‍ ആലവട്ടവും വെണ്‍ചാമരവും ഒരുക്കുന്നവര്‍ എല്ലാം ഇവരില്‍ ചിലര്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 09:51 am IST
inThrissur

തൃശൂര്‍: അണിയറയിലെ ഒരു വര്‍ഷമായുള്ള മനുഷ്യാധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വിലയാണ് പൂരങ്ങളുടെ പൂരത്തില്‍ മതിവരാക്കാഴ്ചയൊരുക്കുന്നതിന് പിന്നില്‍. പൂരത്തിന്റെ പിന്നാമ്പുറങ്ങളില്‍ ആരവങ്ങളില്‍ നിന്നൊഴിഞ്ഞ് പണിയെടുക്കുന്നത് നിരവധി പേര്‍. പൂരക്കാലത്തിനായി നെട്ടോട്ടമോടുന്നവരും നിരവധി.  

പൂരത്തിന് മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഒരുക്കങ്ങള്‍ തുടങ്ങും. നെറ്റിപ്പട്ടത്തില്‍ താലികളും കനം കുറഞ്ഞ അലുക്കുകളും ഒരുക്കുന്നവര്‍, ചെമ്പില്‍ സ്വര്‍ണം പൂശുന്നവര്‍, വട്ടക്കിണ്ണങ്ങളും ചെറിയ കുമിളകളും ഉണ്ടാക്കുന്നവര്‍, വര്‍ണക്കുടകള്‍ ഒരുക്കുന്നവര്‍, മയില്‍പ്പീലിച്ചന്തത്തില്‍ ആലവട്ടവും വെണ്‍ചാമരവും ഒരുക്കുന്നവര്‍ എല്ലാം ഇവരില്‍ ചിലര്‍ മാത്രം.  

ഇനിയുമുണ്ട് നിരവധി പേര്‍. പൂരം ജനഹൃദയങ്ങളില്‍ കൊട്ടിത്തിമിര്‍ക്കുമ്പോള്‍ ആനയ്‌ക്ക് കീഴെ ജീവന്‍ അര്‍പ്പിക്കുന്ന പാപ്പാന്‍മാര്‍. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് മുകളില്‍ കോലത്തിന് പിന്നില്‍  മറയുന്ന ആനപ്പുറം കയറുന്നവര്‍.  സ്വജീവന്‍ പണയം വെച്ച് ആകാശത്ത് കരിമരുന്നിന്റെ ദൃശ്യ-ശ്രാവ്യ വിസ്മയം ഒരുക്കുന്നവര്‍. ആനയ്‌ക്കു മുന്നില്‍ ഇരുട്ടില്‍ ദീപപ്രഭയൊരുക്കാന്‍ പന്തം പിടിക്കുന്നവര്‍. ഇവരുടെയെല്ലാം പ്രതീക്ഷകള്‍ക്കാണ് ഇത്തവണ മങ്ങലേറ്റത്.

ചെണ്ട, തിമില, കൊമ്പ്, കുഴല്‍, താളം എന്നിവയില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരന്മാരുടെ ജീവിതതാളവും പൂരമില്ലാതായതോടെ തെറ്റി. തെരുവ് സര്‍ക്കസുകാര്‍, നാടന്‍കലാകാരന്മാര്‍, ബലൂണ്‍ വില്‍പ്പനക്കാര്‍, പൊരിക്കച്ചവടക്കാര്‍, ശീതളപാനീയ വില്‍പ്പനക്കാര്‍, പലഹാരക്കച്ചവടക്കാര്‍ തുടങ്ങി പൂരപ്പറമ്പിനെ സജീവവും വര്‍ണാഭവുമാക്കിയവരുടെ വരുമാനവും ഇല്ലാതായി. 

പ്രിയപ്പെട്ടവരുടെ ചിരി മായാതിരിക്കാന്‍ തത്ക്കാലം അകലം പാലിക്കുമ്പോഴും പൂരം നാളില്‍ ഇവരുടെയെല്ലാം മനസ്സ് നിറയെ പൂരം തന്നെയായിരുന്നു. മഹാമാരിയുടെ കാലം കടന്ന് അടുത്താണ്ടില്‍ പൂരം തിരിച്ചുവരുമെന്ന പ്രതീക്ഷകളായിരുന്നു പൂരത്തിന്റെ അണിയറയിലുള്ള ആയിരങ്ങളുടെ മനസുകളില്‍. ഇപ്പോഴത്തെ ദുരിതക്കാലവും പിന്നിടും.  പുതിയൊരു പുലരിയുടെ സൂചകമായി സ്വര്‍ണക്കോലവുമായി ഗജവീരന്മാര്‍ എഴുന്നള്ളിയെത്തുമെന്ന ശുഭപ്രതീക്ഷ. ഒപ്പം അടുത്ത  പൂരം തകര്‍ക്കാമെന്ന ആഹ്ലാദവും. 2021 ഏപ്രില്‍ 23നാണ് അടുത്ത തൃശൂര്‍ പൂരം.

Tags: covidതൃശൂര്‍ പൂരംCoronaതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.