മാവുങ്കല്‍: വളയം പിടിക്കുന്ന കൈകളില്‍ പിക്കാസും കൈക്കോട്ടും പിടിച്ച് വിട്ടുമുറ്റത്ത് സ്വന്തമായി കിണര്‍ കുത്തിവെള്ളമെടുക്കുകയാണ് വാഴക്കോട് പാലത്തിങ്കാലിലെ മോഹനന്. കുറെ കാലത്തെ ആഗ്രഹമാണ് വീട്ടുപറമ്പില്‍ കുടിവെള്ളത്തിന് ഒരു കിണര്‍. ഇതാണ് ഈ കൊറോണ സമയത്ത് മോഹനനും കുടുംബവും സഫലീകരിച്ചത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതെ വീട്ടില്‍ തന്നെയായയപ്പോഴാണ് ഇവര്‍ അധ്വാനശക്തിയാല്‍ സ്വന്തമായി കിണര്‍ കുഴിച്ച് വെള്ളം കണ്ടെത്തിയത്. വേനല്‍ കാലമായാല്‍ കുടിവെള്ളത്തിന് അയല്പക്കങ്ങളിലെ വീടുകളെയാണ് ആശ്രയിക്കുന്നത്. ദിവസവും അതിരാവിലെ തുടങ്ങി കിണറ്റില്‍ ഇരുട്ട് വീഴുന്നത് വരെ നീളുമായിരുന്നു കിണര്‍ നിര്‍മ്മാണ ജോലി.
പത്ത് ദിവസം കൊണ്ടാണ് പത്ത് അടി താഴ്ചയില്‍ വെള്ളം കണ്ടെത്തിയത്. സഹായത്തിന് ബന്ധുവായ ഷിന്റോയും ഭാര്യ ഹൈമാവതിയും മക്കളായ മനീഷും മനുലയും കൂടിയതോടെ കിണറെന്ന സ്വപ്നം സഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: