റിയാദ് : സൗദിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ മലപ്പുറം സ്വദേശിയുടെ മരണകാരണം കൊറോണ വൈറസ് ബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സനാണ് (56) കഴിഞ്ഞ തിങ്കളാഴ്ച ജിദ്ദയില്‍ മരണമടഞ്ഞത്. സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനിലാണ്.
ഇതോട സൗദിയില്‍ ആകെ മരണമടഞ്ഞ മലയാളികളുടെ എണ്ണം ആറായി. മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ്, വിജയകുമാരന്‍ നായര്‍, ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്, കണ്ണൂര്‍ സ്വദേശി ഷബ്നാസ്, മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന് എന്നിവര്‍ ആണ് കൊറോണ ബാധയെ തുടന്ന് സൗദിയില്‍ മരിച്ച മലയാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: