ന്യൂദല്‍ഹി: മാറ്റിവയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സ് നടത്തുന്നതിന് ചെലവ് കൂടുമെന്ന്് ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക്. ഈ വര്‍ഷം നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊറോണ മഹാമാരിയെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. അടുത്ത വര്‍ഷം ഒളിമ്പിക്സ് നടത്താനുള്ള ചെലവ് നൂറ് കോടി ഡോളറാകുമെന്ന് ബാക്ക് പറഞ്ഞു.
ചെലവ് എത്രത്തോളം കൂടുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. മാറ്റിവയ്ക്കപ്പെട്ട ഒളിമ്പിക്സിനായി ഞങ്ങള്‍ നല്കുന്ന എല്ലാ സേവനങ്ങളും പരിശോധിച്ച് അവലോകനം ചെയ്യേണ്ടിവരും. ഐഒസിയുടെ ബജറ്റ് പുനപരിശോധിച്ചുവരികയാണെന്നും ബാക്ക് വെളിപ്പെടുത്തി.മാറ്റിവയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പികസിനു തയ്യാറെടുക്കാനായി ദേശീയ ഒളിമ്പിക്സ് കൗണ്‍സിലുകള്‍ക്ക് ഐഒസി ഗ്രാന്‍ഡ് നല്‍കും.
ഈ വര്‍ഷം ജൂലൈ 24ന് ആരംഭിക്കാനിരുന്ന ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷം ജൂലൈ 23 മുതല്‍ ആഗസ്ത് എട്ടുവരെ ടോക്കിയോയില്‍ നടക്കും. കൊറോണ മഹാമാരി നിയന്ത്രണ വിധേയമായാലേ അടുത്ത വര്‍ഷം ഒളിമ്പിക്സ് നടക്കാന്‍ സാധ്യതയുള്ളൂയെന്ന് ജപ്പാന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്താമക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: