മലപ്പുറം: നിരോധനാജ്ഞ ലംഘിച്ച് മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രകടനം. ഇന്നുരാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികള്‍ സംഘടിച്ച് പ്രകടനം നടത്തിയത്. പോലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല. അതോടെ ലാത്തിവീശി പിരിച്ചുവിടുകയായിരുന്നു.
നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്നു വ്യക്തമല്ല. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കൂടുതല്‍ കൂടുതല്‍ പോലീസ് സ്ഥലത്ത്എത്തിയിട്ടുണ്ട്.
പ്രകടനം നടത്താന്‍ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ എന്ന് പോ ലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: