സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് മൈക്ക്് ഹസിയുടെ മികച്ച എതിരാളികളുടെ ഇലവനില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരേന്ദ്ര സെവാഗ്, വിരാട് കോഹ്ലി എന്നിവര്‍ ഇടം േനടി.
2005 മുതല്‍ 2013 വരെ ഓസ്ട്രേലിയന്‍ ടീമംഗമായിരുന്ന ഹസി തനിക്കെതിരെ ടെസ്റ്റ് കളിച്ച കളിക്കാരെയാണ് മികച്ച എതിരാളികളുടെ ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
നാല്‍പ്പത്തിനാലുകാരനായ സെവാഗും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന് ഗ്രേം സ്മിത്തുമാണ് ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ വിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും നാലമനായി സച്ചിനും ഇറങ്ങും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കല്ലിസ്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരാണ് മധ്യനിരയിലെ മറ്റ് ബാറ്റ്സ്മാന്മാര്.
ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്, മോണ്‍ മോര്‍ക്കല്‍, ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്ഡേഴ്സണ്, ശ്രീലങ്കയുടെ സ്പിന്‍ മാന്ത്രികന് മുത്തയ്യ മുരളീധരന് എന്നിവരാണ് ബൗളിങ്ങിനെ നയിക്കുന്നത്.എം.എസ്. ധോണിയെ ഒഴിവാക്കുന്നത് കടുത്ത തീരുമാനമായിരുന്നു. പക്ഷെ ടെസ്റ്റില്‍ ധോണിയെക്കാള്‍ കേമന്‍ സംഗക്കാരയാണെന്ന് ഹസി വെളിപ്പെടുത്തി.
ഹസിയുടെ മികച്ച ശത്രുക്കളുടെ ഇലവന്: വീരേന്ദ്രര്‍ സെവാഗ്, ഗ്രെയിം സ്മിത്ത്, ബ്രയാന്‍ ലാറ, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, ജാക്വസ് കാലിസ്, കുമാര്‍ സംഗക്കാര, ഡെയ്ല്‍ സ്റ്റെയ്ന്, മോണ്‍ മോര്‍ക്കല്‍, ജെയിംസ് ആന്ഡേഴ്സണ്, മുത്തയ്യ മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: