കുവൈത്ത് സിറ്റി : കൊറോണ ലോക്ഡൗണ്‍ കാലത്തെ അടച്ചിരിക്കലിനെ സംഗീതമയമാക്കി മാറ്റിയിരിക്കയാണ് ഭവന്‍സ് മിഡില്‍ ഈസ്റ്റ് ഇന്ത്യന്‍ എജ്യൂക്കേഷണല്ഡ സ്കൂളിന്റെയും സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂളിന്റെയും അദ്ധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന സംഗീത സംഘം. യുഫോനിക് സ്ട്രിംഗ്സ് ബാന്റാണ് കൊറോണകാലത്തെ സംഗീത വിഡിയോയുമായെത്തിയിരിക്കുന്നത്.
കടുത്ത ലോക്ഡൗണ്‍ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ അടച്ചിരിയ്ക്കുന്നവര്ക്കും ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍, നിയമപാലകര്‍, അദ്ധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുമുള്ള ഒരു സ്നേഹഗീതമായാണ് ബാന്റ് ഈ ഗാനം സമര്‍പ്പിച്ചിരിയ്ക്കുന്നത്.
കുവൈത്ത് ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യരും രക്ഷിതാക്കളുമടങ്ങുന്ന ഒരു കൂട്ടം ഗായകരാണ് ഈ ഉദ്യമത്തിന് പുറകില്‍. ലോക് ടൗണിന്റെ ഭാഗമായി വ്യത്യസ്ത ഇടങ്ങളിലായിരിയ്ക്കുന്ന രക്ഷിതാക്കളും അധ്യാപകരും ഈ ഗാനത്തില്‍ ഒന്നിക്കുന്നു.
പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ സംഗീതംകൊണ്ട് ‘മുന്‍ നിര പോരാളികള്‍ക്ക്’ അഭിവാദ്യമേകുവാന് പ്രോത്സാഹനവും നിര്‍ദ്ദേശവും നല്കിയ ഭവന്‍സ് മിഡില്‍ ഈസ്റ്റ് ചെയര്മാന് ശ്രി. എന്‍. കെ. രാമചന്ദ്രമേനോനോടാണ് ബാന്റ്, കടപ്പാട് അറിയിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: