ന്യൂദല്‍ഹി: പാക്ക് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞുകയറാൻ ഭീകരരുടെ ശ്രമം. നിയന്ത്രണ രേഖയ്‌ക്കു സമീപം 16 താവളങ്ങളിലായി ഏകദേശം 450 ഭീകരർ സാന്നിധ്യമുള്ളതായാണ് സുരക്ഷാ വിഭാഗം കണ്ടെത്തിയത്. ജമ്മു – കശ്മീരിലെ സുരക്ഷാ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യം.
ലോക രാജ്യങ്ങള്‍ കോവിഡ് 19 പ്രതിരോധത്തിനായി കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് നിയന്ത്രണരേഖയില്‍ പാക് തീവ്രവാദികളുടെ സാന്നിധ്യം ഇരട്ടിയായെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കഴിഞ്ഞ മാര്‍ച്ച് വരെ മേഖലയില്‍ തീവ്രവാദികളുടെ എണ്ണം 230 ആയിരുന്നു. ഇപ്പോഴത് ഇരട്ടിയായതാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലഷ്ക്കർ-ഇ-തോയ്ബയിൽപ്പെട്ട 244 പേരും ഹിസ്ബുല്‍ മുജാഹിദ്ദീനില്‍പ്പെട്ട 60 പേരും ജെയ്ഷെ മുഹമ്മദില്‍പ്പെട്ട 129 പേരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവര്‍ അല്‍ ബദ്ര്‍ പോലുള്ള സംഘടനകളില്‍പ്പെട്ടവരാണ്. പാക്കിസ്ഥാൻ സൈന്യം ഇവര്‍ക്കുവേണ്ടി ഗൂഢാലോചനയില്‍ പങ്കാളികളാകുന്നുണ്ടെന്നും തുടര്‍ച്ചയായി അവര്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം ഭീകരർക്ക് ഇന്ത്യയിലേയ്‌ക്ക് കടക്കുന്നതിന് വഴിയൊരുക്കുന്നതിനാണെന്നും സുരക്ഷാ വിഭാഗം പറയുന്നു.
പാക് അധീന കശ്മീരിലാണ് 11 ക്യാമ്പുകള്‍. രണ്ടെണ്ണം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തും മൂന്നെണ്ണം ഖൈബര്‍ – പഖ്തുന്‍ഖ്വയിലുമാണ്.
പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും കൊറോണ വൈറസ് വ്യാപനം കാര്യമായുണ്ട്. ഭീകര ക്യാമ്ബുകളില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധയുണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.. ഇവരെ കശ്മീരിലേക്ക് പാക്കിസ്ഥാൻ കടത്തിവിടുന്നുണ്ടെന്ന് ജമ്മു -കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖം വഴി അധോലോക സംഘങ്ങളെയോ കള്ളക്കടത്ത് സംഘങ്ങളെയോ ഉപയോഗിച്ച് പടിഞ്ഞാറന്‍ തീരത്തുകൂടി ആക്രമണം നടത്താന്‍ പാക്കിസ്ഥാൻ പദ്ധതിയിടുന്നുണ്ടെന്ന് നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ തീരത്തുള്ള നാവികസേന കേന്ദ്രങ്ങളെ പാക് ചാരസംഘടനയായ ഇന്‍റര്‍ സര്‍വിസസ് ഇന്‍റലിജന്‍സ് (ഐഎസ്ഐ) ലക്ഷ്യം വെക്കുന്നെന്നായിരുന്നു മുന്നറിയിപ്പ്.
കള്ളക്കടത്തുകാര്‍ക്കും അധോലോക സംഘങ്ങള്‍ക്കും ഇവിടങ്ങളില്‍ താവളമൊരുക്കാന്‍ സഹായിക്കുന്ന ഐഎസ്ഐ അവര്‍ക്ക് ആയുധ പരിശീലനവും നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: