യുണൈറ്റഡ് നേഷന്‍സ്: തീവ്രവാദ ഗ്രൂപ്പുകള്‍ കോവിഡ് ലോക്ക്ഡൗ ണുകള്‍ പ്രയോജനപ്പെടുത്തി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി ഐക്യരാഷ്ട സഭയുടെ മിന്നറിയിപ്പ്. അഭൂതപൂര്‍വമായ ആഗോള ആരോഗ്യ പ്രതിസന്ധിയെ തുടര്‍ന്ന് യുവാക്കളിലുണ്ടായിരിക്കുന്ന കോപവും നിരാശയും ഉപയോഗപ്പെടുത്തി ഓണ്‍ലൈനില്‍ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ആണ് മുന്നറിയിപ്പ് നല്‍കിയത്.
‘യുവാക്കള്‍, സമാധാനം, സുരക്ഷ’ എന്നിവ സംബന്ധിച്ച സുപ്രധാന പ്രമേയം ഐക്യരാഷ്ട സഭ അംഗീകരിച്ചതിന്റെ അഞ്ച് വര്‍ഷ അവലോകനത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘തീവ്രവാദ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം വളര്‍ത്തുന്നതിനും വീട്ടിലും ഓണ്‍ലൈനിലും കൂടുതല്‍ സമയം ചെലവഴിക്കുന്ന ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതും കാണാന്‍ കഴിയും, ”അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രതിസന്ധിക്ക് മുമ്പുതന്നെ യുവാക്കള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ഗുട്ടെറസ് സുരക്ഷാ സമിതിയെ അറിയിച്ചു’ ‘.ചെറുപ്പക്കാരില്‍ അഞ്ചില്‍ ഒരാള്‍ ഇതിനകം വിദ്യാഭ്യാസം, പരിശീലനം, തൊഴില്‍ എന്നിവ നേടാത്തവരാണ്.നാലില്‍ ഒരാളെ അക്രമമോ സംഘര്‍ഷമോ ബാധിക്കുന്നു.. ഓരോ വര്‍ഷവും 120 ലക്ഷം പെണ്‍കുട്ടികള്‍ പ്രായ പൂര്‍ത്തിയാകു0 മുന്‍പ് അമ്മമാരാകുന്നു.നിരാശകളും അധികാരത്തിലിരിക്കുന്നവര്‍ തങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെടുന്നതും യുവാക്കള്‍ക്ക് രാഷ്ട്രീയ വ്യവസ്ഥിതികളിലും സ്ഥാപനങ്ങളിലും ഉള്ള ആത്മവിശ്വാസം കുറയുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കോപവും നിരാശയും മുതലെടുക്കാന്‍ വളരെ എളുപ്പമാകുന്നു’ , ഗുട്ടെറസ് പറഞ്ഞു.
‘ പങ്കാളിത്തത്തിന്റെ അഭാവത്താല്‍ ശബ്ദങ്ങള്‍ തടസ്സപ്പെട്ടും കോവിഡുമുലം തിരിച്ചടി നേരിട്ടും നഷ്ടപ്പെട്ടവരായ തലമുറ യുവാക്കളെ ലോകത്തിന് താങ്ങാന്‍ കഴിയില്ല. എന്നാല്‍ അവരെ പ്രയോജനപ്പെടുത്താന്‍ പലകാര്യങ്ങളും ചെയ്യാനുണ്ട്.അവരുടെ കഴിവുകള്പകര്ച്ച വ്യാധിയെ നേരിടാനും എല്ലാവര്‍ക്കുമായി കൂടുതല്‍ സമാധാനപരവും സുസ്ഥിരവും തുല്യവുമായ ഭാവിയിലേക്ക് നയിക്കുന്ന വീണ്ടെടുക്കല്‍ വേണം.കോവിഡ് -19 പ്രതിസന്ധിയുടെ ആഘാതം 1.54 ബില്യണിലധികം കുട്ടികളും സ്കൂളില്‍ നിന്ന് പുറത്തായ യുവാക്കളും അനുഭവിക്കുന്ന പ്രതിസന്ധിയെയും അതിന്റെ അനന്തരഫലങ്ങളെയും പരിഹരിക്കുന്നതിന് യുവാക്കളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് രാജ്യങ്ങള്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്.’ യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
സമാധാനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നവരും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരും ഭീഷണി നേരിടുകയാണ്. ഈ തടസ്സങ്ങള്‍ക്കിടയിലും, ലോകമെമ്പാടുമുള്ള ചെറുപ്പക്കാര്‍ കൊറോണ വൈറസ് രോഗത്തിനെതിരായ പൊതു പോരാട്ടത്തില്‍ പങ്കുചേര്‍ന്നു, ഇത് മുന്‍നിര തൊഴിലാളികളെയും ആവശ്യമുള്ള ആളുകളെയും പിന്തുണയ്ക്കുന്നു. അവര്‍ മാറ്റത്തിനായി ശ്രമിക്കുന്നത് തുടരുന്നു.
യുവജനങ്ങളും സമാധാനവും സുരക്ഷയും അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളും സിവില്‍ സൊസൈറ്റി സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മില്‍ കൂടുതല്‍ അര്‍ത്ഥവത്തായ പങ്കാളിത്തം വേണം.
ഒരു ദേശീയ റോഡ്മാപ്പ് വിജയിക്കാന്‍, മതിയായ വിഭവങ്ങളുള്ള പങ്കാളിത്തവും സുതാര്യവും യുവജന നേതൃത്വത്തിലുള്ളതുമായ പ്രക്രിയ ആവശ്യമാണ്.മനുഷ്യാവകാശ സംരക്ഷണം ശക്തിപ്പെടുത്തുകയും യുവജന പങ്കാളിത്തം ആശ്രയിക്കുന്ന നാഗരിക ഇടം സംരക്ഷിക്കുകയും വേണം
യുവജന പങ്കാളിത്തത്തില്‍ മാത്രമല്ല, അവരുടെ സംഘടനകളിലും സംരംഭങ്ങളിലും നിക്ഷേപം നടത്തണം യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: