മുംബൈ: ലോക്ഡൗണിനെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ സജ്ജമാക്കി നാവികസേന. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരില്‍ അത്യാവശ്യ യാത്ര ആവശ്യയുള്ളവര്ക്കായിയാണ് നാവികസേനയുടെ സഹകരണത്തോടെ കേന്ദ്രം യുദ്ധക്കപ്പലുകള്‍ ഒരുക്കുന്നത്.
കുടുംബപരമായ അടിയന്താരാവശ്യം. ജോലി നഷ്ടം, ജോലി പെര്‍മിറ്റ് കാലാവധി കഴിയുക തുടങ്ങിയ പ്രശനങ്ങള്‍ ഉള്ളവരെയാകും കപ്പലില്‍ എത്തിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ ഇവരെ മടക്കിക്കൊണ്ടുവരാന്‍ മൂന്നു വലിയ യുദ്ധക്കപ്പലുകളാണ് നാവിക സേന സജ്ജമാക്കുന്നത്. ഐ.എന്‍.എസ് ജലാശ്വ എന്ന വലിയ കപ്പലും, കുംഭിര്‍ ക്ലാസില്‍ പെട്ട രണ്ട് ടാങ്ക് ലാന്‍ഡിംഗ് കപ്പലുകളുമാണ് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പോകാന്‍ നിര്‍ദേശിച്ചരിക്കുന്നത്.
വിമാനങ്ങള്‍ക്കു പകരം വേണ്ടിവന്നാല്‍ ഇവ ഉപയോഗിക്കാനാണ് നിര്‍ദേശം. ജലാശ്വയില്‍ ആയിരം പട്ടാളക്കാരെ കയറ്റാന്‍ കഴിയും. സാമൂഹ്യ അകലം പാലിച്ചാല്‍ 850 പേരെ വരെ കയറ്റാം. അല്‍പ്പം കൂടി ചെറില്‍ രണ്ടു കപ്പലുകളിലുമായും നൂറു കണക്കിന് പേരെ കയറ്റാം. ഇവയ്ക്കു പുറമേ നാവികസേനയുടെ പക്കലുള്ള എട്ട് ടാങ്ക് ലാന്‍ഡിംഗ് കപ്പലുകളില്‍ ആറെണ്ണം കൂടി തയ്യാറാക്കുന്നുണ്ട്. നാലു മുതല്‍ അഞ്ചു ദിവസം വരെ യാത്ര വേണ്ടിവരും എന്നതിനാല്‍ ഗര്‍ഭിണികള്‍, സ്ത്രീകള്‍, കുട്ടികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, പ്രായമുള്ളവര്‍ എന്നിവരെ ഒഴിവാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: