കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൊതുഅടുക്കളയിലേക്കും വീടുകളിലേക്കും വിവിധ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ സംഘടനകള്‍ ഭക്ഷ്യ സാധനങ്ങള്‍ നല്കി.
ബിജെപി താമരശ്ശേരി വെഴുപ്പൂര്‍ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതു അടുക്കളയിലേക്കുള്ള പച്ചക്കറി, നാളികേരം, ചക്ക, വാഴക്കൂമ്പ് തുടങ്ങിയവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണക്ക് നല്കി. സി.കെ. സന്തോഷ്, കെ.സി. രാമചന്ദ്രന്, എ.കെ. ബബീഷ് എന്നിവര്‍ പങ്കെടുത്തു.
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊടുഅടുക്കളയിലേക്ക് നടുക്കണ്ടി ശ്രീ ഭഗവതി ക്ഷേത്ര കമ്മറ്റി ഭക്ഷ്യസാധനങ്ങള്‍ നല്കി. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് എം.കെ. രാജന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. രാജന്റെ സാന്നിദ്ധ്യത്തില്‍ കൈമാറി.
കാരന്തൂര്‍: ഹിന്ദുസേവാ സമിതി കാരന്തൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാരന്തൂര്‍ പ്രദേശത്തെ 500 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഹരഹര മഹാദേവ ക്ഷേത്രം പ്രസിഡന്റ് കൊളായ് ഇല്ലത്ത് നാരായണന് ഭട്ടതിരിപ്പാട് നിലവിളക്ക് തെളിയിച്ചു. ഹിന്ദു സേവാസമിതി പ്രസിഡന്റ് ഷാജി മാതാംപറമ്പത്ത്, സെക്രട്ടറി പ്രമോദ് മനത്താനത്ത്, സുനില്‍ കുമാര്‍ കൊളാക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കോഴിക്കോട്: സേവാസമിതി പാലക്കോട്ടുവയല്‍ പ്രദേശത്തെ 74 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. ആര്‍എസ്എസ് ചെലവൂര്‍ ഉപനഗര്‍ കാര്യവാഹ് ഷിജു, അരുണ്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പുത്തഞ്ചേരി, കോട്ടക്കുന്ന് പ്രദേശങ്ങില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഗംഗ, യമുന, സിന്ധു, നിള, പമ്പ എന്നിങ്ങനെയുള്ള വിവിധ ക്ലസ്റ്ററുകളുടെ കീഴിലാണ് 500 കിറ്റുകള്‍ വിതരണം ചെയ്തത്. സേവാഭാരതി ഭാരവാഹികളായ കെ.എം. ഗിരീഷ് കുമാര്‍, പി.കെ. രാഘവന്, മാണ്ണാര്കണ്ടി പ്രദീപന്, റിജി തയങ്ങോട്ട്, എന്‍.കെ. പ്രബീഷ് കുമാര്‍, വി.കെ. ഗംഗാധരന്, ചാലൂര് ശ്രീധരന് എന്നിവര്‍ നേതൃത്വം നല്കി.
സൗപര്‍ണിക അക്ഷയശ്രീ രാമല്ലൂരില്‍ മാസ്ക്ക് വിതരണം നടത്തി. അക്ഷയശ്രീ പ്രസിഡണ്ട് മുരളീധരന്റെ നേതൃത്വത്തില്‍ സെക്രട്ടറി പ്രശാന്ത്, ഷിജു, വിനീത്, രമേശ് കുമാര്‍, രബിത്, സിജു എന്നിവര്‍ പങ്കെടുത്തു.
വടകരയില്‍ ഹൈവേ പോലീസിനു മാസ്ക്കുകള്‍ വിതരണം ചെയ്തു. നഗരസഭ 35-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. സിന്ധു വിതരണം ചെയ്തു. കെ.വി. രതീശന്, ഷെല്നേഷ് വയലില്‍, രതീഷ് പുളിയിലാണ്ടിയില് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: