Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്ത് വൈറസ് പടര്‍ന്നത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയില്‍; രോഗലക്ഷണം കാട്ടിയ യുവാവിനെ ക്വാറന്റൈനിലാക്കിയില്ല; കറങ്ങിനടന്ന യുവാവിന് കൊറോണ

വീട്ടില്‍പ്പോലും നിരീക്ഷണത്തിലിരിക്കാതെ യുവാവ് കറങ്ങിനടന്നത് ഒരു ഗ്രാമത്തെ മുഴുവന്‍ ഭീതിയിലാഴ്‌ത്തുന്നു. രണ്ടുദിവസത്തോളം ഇയാള്‍ കറങ്ങിനടക്കാന്‍ ഇടയായത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ആരോപണമുയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 06:22 pm IST
in Kottayam

കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ചത്, സ്രവമെടുത്ത് പരിശോധനയ്‌ക്കയച്ച ശേഷം ക്വാറന്റൈനിലാക്കാതെ ആരോഗ്യവകുപ്പധികൃതര്‍ വിട്ടയച്ച യുവാവിന്. വീട്ടില്‍പ്പോലും നിരീക്ഷണത്തിലിരിക്കാതെ യുവാവ് കറങ്ങിനടന്നത് ഒരു ഗ്രാമത്തെ മുഴുവന്‍ ഭീതിയിലാഴ്‌ത്തുന്നു. രണ്ടുദിവസത്തോളം ഇയാള്‍ കറങ്ങിനടക്കാന്‍ ഇടയായത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ആരോപണമുയര്‍ന്നു.

കോട്ടയം ചന്തയിലെ ചുമട്ട് തൊഴിലാളിയായ ഇറഞ്ഞാല്‍ കൊശമറ്റം സ്വദേശിയായ യുവാവിനാണ് കഴിഞ്ഞ ദിവസം വൈറസ്ബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി ലോഡുമായി കോട്ടയം ചന്തയിലെത്തിയ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ചന്തയിലെ ചുമട്ടുതൊഴിലാളികളെയും അവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കി. ഡ്രൈവറുമായി കൂടുതല്‍ ഇടപഴകിയ യുവാവിന്റെ സ്രവം 22നാണ് പരിശോധനയ്‌ക്കായി ജില്ലാ ആശുപത്രിയില്‍ എടുത്തത്. സ്രവം എടുത്തതിന് ശേഷം യുവാവിനോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പറഞ്ഞതല്ലാതെ ക്വാറന്റൈനിലാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തയാറായില്ല. അതിനാല്‍ വീട്ടിലെത്തിയ യുവാവ് നാട്ടിലൂടെ സുഹൃത്തുക്കളുമൊത്ത് കറങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നാട്ടിലാകെ ആശങ്ക പടര്‍ന്നത്.

യുവാവിന്റെ സ്രവം പരിശോധനയ്‌ക്ക് എടുത്തതായി നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. വീടിന് സമീപമുള്ള മൈതാനിയില്‍ ഇയാള്‍ വിവിധ പ്രായക്കാരുമായി പന്തുകളിക്കുകയും ആറ്റില്‍ മീന്‍ പിടിക്കാന്‍ പോകുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ 23ന് ബന്ധുവിന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തു. ഇയാളുടെ വീടിന്റെ സമീപത്തെ വീടുകളില്‍ സന്ദര്‍ശനവും നടത്തിയതായി നാട്ടുകാരും പറയുന്നു. ഉച്ചയോടെ യുവാവിന്റെ ഫലം വന്നു. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ഇറഞ്ഞാല്‍ പാലത്തിന് സമീപം നില്‍ക്കുമ്പോഴാണ് ആംബുലന്‍സുമായി വരുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണ്‍ മുഖേന അറിയിച്ചത്. യുവാവ് നില്‍ക്കുന്ന സ്ഥലത്തുനിന്ന് ആംബുലന്‍സില്‍ കയറ്റി അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

യുവാവിന്റെ വീട്ടില്‍ പ്രായമായ അമ്മയും ഒമ്പതും മൂന്നും വയസുള്ള കുട്ടികളുമുണ്ട്. യുവാവിന്റെ അമ്മയുടെ സഹോദരിയുടെ വീടും സമീപത്താണ്. ഇയാള്‍ ഈ വീട്ടിലും പലതവണ പോയി. ഇവിടെയും മൂന്ന് കുട്ടികളുണ്ട്.യുവാവ് നാട്ടില്‍ പല സ്ഥലത്തും കറങ്ങിനടന്നതായി വിവരം ലഭിച്ചതിനാല്‍ സമൂഹവ്യാപനസാധ്യത കണക്കിലെടുത്ത് പോലീസ് ഈ പ്രദേശം അടച്ചുപൂട്ടി.

Tags: kottayamcovidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.