തിരുവനന്തപുരം : കോവിഡ് പ്രതിരോധം ശക്തമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണെന്നുള്ള കേരളത്തിന്റെ പ്രഖ്യാപനങ്ങള്‍ പൊള്ളയാണെന്ന് കണക്കുകള്‍ പ്രതിരോധം ശക്തമാക്കുന്നതിനായുള്ള രോഗപപരിശോധന പോലും വേണ്ടത്ര ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല.
കോവിഡ് പ്രതിരോധം ശക്തമാക്കാനായി രോഗപരിശോധന വര്‍ധിപ്പിക്കുമെന്നു സര്‍ക്കാര്‍ പതിവായി പറയുന്നുണ്ടെങ്കിലും അതു നടക്കുന്നില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കേരളത്തില്‍ നടത്തിയത് 2108 പരിശോധനകള്‍ മാത്രം. പ്രതിദിനം ശരാശരി 420 എണ്ണം മാത്രം. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും ഇക്കാര്യം അംഗീകരിച്ചു. ഇപ്പോള്‍ കിറ്റുകള്‍ ലഭ്യമാണെന്നും പരിശോധന വേഗത്തിലാക്കുമെന്നും അറിയിച്ചു. എന്നിട്ടും മറ്റ് സംസ്ഥാനങ്ങളില്‍ ദിവസേന അയ്യായിരത്തിനു മുകളില്‍ പരിശോധന നടക്കുമ്പോള്‍ കേരളത്തില്‍ അഞ്ഞൂറില്‍ താഴെ മാത്രമാണ് ഉള്ളത്.
ഇന്ന് മഹാരാഷ്‌ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ദല്‍ഹി, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും പിന്നിലാണ് കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ദല്‍ഹി (1567), തമിഴ്‌നാട് (857), രാജസ്ഥാന്‍ (848), മഹാരാഷ്‌ട്ര (714), ഗുജറാത്ത് (652), കേരളം (593) എന്നിങ്ങനെയാണ് കണക്കുകള്‍.
ഇവ മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ഈ അവസ്ഥയിലും കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ മേഖലയില്‍ 14, സ്വകാര്യമേഖലയില്‍ 2 ഉള്‍പ്പെടെ 16 ലാബോറട്ടറികളിലായി കേരളത്തില്‍ പ്രതിദിനം 4000 പരിശോധനകള്‍ വരെ നടത്താന്‍ സൗകര്യമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പരിശോധന കൂടാത്തതെന്ന് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: