Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അകമേ അങ്ങ് നിറഞ്ഞു നില്‍ക്കും

അനുഭവം: ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത അന്യംനിന്നുപോയ ഇക്കാലത്ത് ഉള്ളുതൊടുന്ന ഒരു അനുഭവമാണിത്. ആത്മാര്‍ത്ഥതയുടെ മറുപേരായിരുന്ന ഒരു അധ്യാപകന്‍ തന്റെ സ്‌കൂളിലെ ഏറ്റവും മോശക്കാരെന്ന് മറ്റുള്ളവര്‍ മുദ്രകുത്തിയ പത്തു കുട്ടികളെ പ്രത്യേകം പഠിപ്പിക്കുന്നു. അവരിലൊരാള്‍ പഠിച്ച് അധ്യാപകനും പ്രധാനാധ്യാപകന്റെ ചുമതലയിലെത്തുന്നു. ഈ ഗുരുനാഥന്റെ ദേഹവിയോഗമറിഞ്ഞ് അന്നത്തെ ആ ശിഷ്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 26, 2020, 05:00 am IST
inVaradyam

നീലീശ്വരം എസ്എന്‍ഡിപി ഹൈസ്‌കൂള്‍  ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പത്താം ക്ലാസ്സ് ബാച്ച്. 1984/85ലെ ആയിരുന്നിരിക്കണം. ആ ക്ലാസ്സിലെ ഒരു വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായിരുന്നു ഗംഗാധരന്‍ മാസ്റ്റര്‍.

ഞങ്ങളുടെ  പത്താം ക്ലാസ്സില്‍ ഏറെ പേരും എസ്എസ്എല്‍സി തോല്‍ക്കാനുള്ളവരായിരുന്നു. ഒരു ദിവസം സാര്‍ ക്ലാസ്സിലെ എട്ട് കുട്ടികളുടെ പേര് വിളിച്ചുകൊണ്ട് അവരോട് വൈകീട്ട് സ്‌കൂള്‍ വിട്ടതിനു ശേഷം ക്ലാസില്‍ ഇരിക്കാന്‍ പറഞ്ഞു. അതിലൊരു പേരുകാരന്‍ ഞാനായിരുന്നു. കുട്ടികളെല്ലാം ഒഴിഞ്ഞു പോയപ്പോള്‍ സാര്‍ ക്ലാസില്‍ വന്നു. എന്തിനെന്നറിയാതെ ഞങ്ങളുടെ ഹൃദയങ്ങള്‍ മിടിക്കുന്നുണ്ടായിരുന്നു.

സാര്‍ വന്നു. ക്ലാസ്സിലെ പരിപൂര്‍ണ്ണ നിശ്ശബ്ദതയിലേക്ക് സാറിന്റെ ഇടിമുഴങ്ങുന്ന ശബ്ദം കടന്നുവന്നു. സാര്‍ പറഞ്ഞു. ”നിങ്ങള്‍ എട്ടു പേരും ഒന്ന് ശ്രമിച്ചാല്‍ പത്താംക്ലാസ്സ് ജയിക്കും. പക്ഷേ ഞാന്‍ പറയുന്നതനുസരിക്കണം.”

ഞങ്ങള്‍ സമ്മതിച്ചു. അന്നുമുതല്‍ വൈകുന്നേരങ്ങളില്‍ സാര്‍ ഞങ്ങളെ പ്രത്യേകം പഠിപ്പിക്കാന്‍ തുടങ്ങി.

സാര്‍ അന്ന് അവിവാഹിതനായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സാറിന്റെ വീട്ടില്‍ വിളിച്ചു വരുത്തി പഠിപ്പിച്ചു. സാറിന്റെ അമ്മ ഞങ്ങള്‍ക്ക് കട്ടന്‍ ചായയും കഴിക്കാന്‍ മറ്റെന്തെങ്കിലുമൊക്കെ തന്നുകൊണ്ടിരുന്നു.

ചില ഒഴിവു ദിവസങ്ങളില്‍ സാര്‍ സ്‌കൂളിലേക്ക് ക്ലാസ്സ് മാറ്റും. അന്ന് ഇപ്പോള്‍ സ്‌കൂളിലുള്ള ഓപ്പണ്‍ സ്റ്റേജിന്റെ പണി നടക്കുകയാണ്. സാറിനായിരുന്നു അതിന്റെ മേല്‍നോട്ടം. ഞങ്ങളും കൂടും ഇഷ്ടിക ചുമക്കാനും നനയ്‌ക്കാനുമൊക്കെ. അധ്യാപക വിദ്യാര്‍ഥി ബന്ധം അത്രമേല്‍ അകന്നുനിന്നിരുന്ന ആ കാലത്താണ് ഗംഗാധരന്‍ മാസ്റ്റര്‍ ഞങ്ങളുടെ അകംതുറന്നത്.

ഏതെങ്കിലും മാസികകളില്‍ എന്റെ എന്തെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി കണ്ടാല്‍ അതിന്റെ കോപ്പിയെടുത്ത് സ്‌കൂളിലെ സ്റ്റാഫ്റൂമിന്റെ ചുമരില്‍ ഒട്ടിച്ചുവയ്‌ക്കുമായിരുന്നു. എന്നിട്ട് അഭിമാനത്തോടെ ‘ഞാന്‍ പഠിപ്പിച്ച കുട്ടിയാണെന്ന്’ പറയുമായിരുന്നത്രേ. ഒരിക്കല്‍ ഞാന്‍ സാക്ഷിയായിട്ടുണ്ട്.  

ഓര്‍മകള്‍ ഇപ്രകാരം ഒത്തിരിയുണ്ട് സാര്‍. എന്നെപ്പോലെ കണക്കിന് മോശമായ എന്റെ മകള്‍ക്കും സാര്‍ ട്യൂഷന്‍ അധ്യാപകനായിടത്തോളം ആ തലമുറ ബന്ധം നീണ്ടുനില്‍ക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം സാര്‍ വിരമിക്കുമ്പോള്‍, ഞങ്ങള്‍ പഴയ പത്താംക്ലാസ്സുകാര്‍ ഒത്തുകൂടി. അന്ന് സാര്‍ പറഞ്ഞു. ”എന്റെ മുപ്പത്തി രണ്ടു കൊല്ലത്തെ സര്‍വീസില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ക്ലാസ് ടീച്ചര്‍ പദവി ഏറ്റെടുത്തിട്ടുള്ളു. അത് നിങ്ങളുടേതാണ്; ആരും ഏറ്റെടുക്കാതെ വന്നപ്പോള്‍, അത്രയ്‌ക്കും മോശപ്പെട്ട കുട്ടികളായാണ് നിങ്ങളെ അന്ന് ഞങ്ങള്‍ വിലയിരുത്തിയിരുന്നത്.”

സാര്‍ പ്രതീക്ഷിച്ചതുപോലെ ഞങ്ങള്‍ നല്ലവരായോ എന്നറിയില്ല. പക്ഷേ ആരും സമൂഹികദ്രോഹികളോ പിന്തിരിപ്പന്മാരോ ആയില്ല സാര്‍. ആ കരുതലിന് എന്നും കടപ്പാടും നന്ദിയും മാത്രം. നിറഞ്ഞ ഹൃദയത്തോടെ ആദരാഞ്ജലികള്‍. ഇഹത്തില്‍നിന്ന് പോയാലും അകമേ അങ്ങ് നിറഞ്ഞുനില്‍ക്കും.

ബിജു പി. നടുമുറ്റം

ഗവ.എല്‍.പി.എസ്, നീലീശ്വരം

Tags: teacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.