തൃശ്ശൂര്‍: സിനിമയില്‍ നായികാ വേഷം വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവനടിയുടെ ആരോപണത്തില്‍ സംവിധായകന്‍ കമാലുദ്ദീനെതിരെ ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ധാര്‍മികതയുണ്ടെങ്കില്‍ കമാലുദ്ദീന്‍ ഫിലിം അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്‌ക്കണം. ചലച്ചിത്ര രംഗത്തെ നടിമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പാര്‍വതി അടക്കമുള്ളവര്‍ കമാലുദ്ദീന്‍ എന്ന സാംസ്ക്കാരിക അധമനെതിരെ പ്രതികരിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദേഹത്തിന്റെ പ്രതികരണം.
കമാലുദ്ദീന്‍ ബലാത്സംഗം ചെയ്‌തെന്ന യുവ നടിയുടെ വക്കീല്‍ നോട്ടീസിനെക്കുറിച്ച് ജനം ടിവി ആരാഞ്ഞപ്പോള്‍ അത് ഒരു വര്‍ഷം മുന്‍പ് സെറ്റില്‍ ചെയ്തു എന്നായിരുന്നു കമാലുദ്ദീന്റെ പ്രതികരണം. അയാള്‍ സംഭവം ശരിവെയ്‌ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ മര്യാദയുണ്ടെങ്കില്‍ കമാലുദ്ദീന്‍ ഫിലിം അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്‌ക്കണം. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ കേരളത്തിലെ ചലച്ചിത്ര പ്രമുഖര്‍ അടൂര്‍ അടക്കമുള്ളവര്‍ പ്രതികരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
“ഇയാൾ സാംസ്കാരിക ശൂന്യൻ, പാവം പെൺകുട്ടികളെ മോഹിപ്പിച്ച് പീഡിപ്പിച്ച് സുഖിക്കുന്ന കശ്മലൻ ധാർമ്മികത ഉണ്ടെങ്കിൽ കമാലുദ്ദിൻ ഫിലിം അക്കാദമി ചെയർമാൻ സ്ഥാനം രാജി വെക്കണം. ബഹു : സുപ്രീം കോടതി വിധി പ്രകാരം പീഢനത്തിന് ഇരയായവർ പരാതി കൊടുത്തില്ലെങ്കിൽ പോലും പരാതി ഉയർന്നാൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യണം.
കമാലുദ്ദിൻ പീഢിപ്പിച്ചു എന്ന് യുവ നടി അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കുകയും ജനം ചാനൽ അന്വേഷിച്ചപ്പോൾ സംഭവം ശരിയാണന്നും അത് ഒരു വർഷം മുൻപ് സെറ്റിൽമെന്റ് ചെയ്തു എന്നുമാണ് കമാലുദ്ദിൻ പറഞ്ഞത്. അതിന്റെ അർത്ഥം സംഭവം ഉണ്ടായി എന്ന് വ്യക്തമാണ്. കമാലുദ്ദീൻ അത് സമ്മതിച്ചിരിക്കുന്നു .. ഈ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി സ്ഥാനം മര്യാദ ഉണ്ടെങ്കിൽ , രാജി വക്കണം.
ഈ വിഷയത്തിൽ കേരളത്തിലെ ചലച്ചിത്ര പ്രമുഖർ അടൂർ അടക്കമുള്ളവർ പ്രതികരിക്കണം.
ചലച്ചിത്ര രംഗത്തെ നടിമാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പാർവ്വതി അടക്കമുള്ളവരും
വുമൺ ഇൻ കളക്ടീവ് എന്ന സംഘടനയും കമാലുദ്ദീൻ എന്ന സാംസ്ക്കാരിക അധമനെതിരെ പ്രതികരിക്കണം.
നരേന്ദ്ര മോദിയെ നരാധമൻ എന്ന് വിളിച്ച കമാലുദ്ദിന്റെ കയ്യിലിരുപ്പ് സാംസ്ക്കാരിക അധമത്വമാണ്. മോദിയുടെ പേര് ഉച്ചരിക്കാനുള്ള അവകാശം ഈ സാംസ്ക്കാരികശൂന്യന് ഇല്ലെന്നുള്ളതാണ് വാസ്തവം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: