തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമല്‍. പരാതി പഴയതാണെന്നും സെറ്റില്‍ ചെയ്തിട്ടുണ്ടെന്നു വിഷയത്തോട് ആദ്യം കമല്‍ പ്രതികരിച്ചു. ജനം ടിവിയോടാണ് കമലിന്റെ പ്രതികരണം. ബലാത്സംഗം സംബന്ധിച്ച ആരോപണം മുന്‍പ് ഉയര്‍ന്നതാണ്, അതെല്ലാം സെറ്റില്‍ ചെയ്തതാണ്. സിനിമയുടെ നിര്‍മാതാവുമായും എന്തോ പ്രശ്‌നമുണ്ടായിരുന്നെന്നും കമല്‍. യുവനടി ഉയര്‍ത്തിയ ആരോപണം ശരിയാണെന്നു തെളിയിക്കുന്നതാണ് കമലിന്റെ പ്രതികരണം. ലൈംഗിക പീഡന പരാതി ഉണ്ടായിരുന്നെന്നും അതെല്ലാം ഒതുക്കി തീര്‍ത്തെന്നും കമല്‍ സമ്മതിക്കുകയാണ്.
യുവനടി അയച്ച വക്കീല്‍ നോട്ടീസില്‍ ആമി എന്ന ചിത്രത്തില്‍ അഭിനയിച്ച മറ്റു യുവനടിമാരായും ലൈംഗികമായി ചൂഷണം ചെയ്‌തെന്നും അതു ഒതുക്കിതീര്‍ത്തെന്നും വ്യക്തമാക്കിയിരുന്നു. ലൈംഗികപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ നിയമപരമായി സാധിക്കില്ല എന്നതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. അതേസമയം, സ്ത്രീശാക്തീകരണത്തിനെന്ന പേരില്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച വനിതമതിലിന്റെ പ്രധാനസംഘടാകന്‍ കൂടിയായിരുന്നു കമല്‍. സാംസ്‌കാരിക നായകന്‍ എന്നാണ് സിനിമ മേഖലയില്‍ അടക്കം കമല്‍ സ്വയം പ്രഖ്യാപിക്കുന്നത്. അതേസമയം, വിഷയത്തില്‍ ഇതുവരെ മറ്റു സാംസ്‌കാരിക പ്രവര്‍ത്തകരോ സിനിമയിലെ സ്ത്രീപക്ഷ കൂട്ടായ്മയോ വിഷയത്തോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിഷന്‍ അടുത്തിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം സജീവമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച അതേസംഭവം തന്നെയാണ് ആരോപണം ഉന്നയിച്ച യുവനടിക്കു നേരേയും ഉണ്ടായത്. തന്റെ സിനിമയില്‍ നായിക ആക്കാമെന്ന് വാഗ്ദാനം ചെയ്തു ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ കമല്‍ തിരുവനന്തപുരം പിടിപി നഗറില്‍ സര്‍ക്കാര്‍ അനുവദിച്ച തന്റെ ഔദ്യോഗിക വസതിയില്‍ വച്ചു പീഡിപ്പിച്ചെന്നാണ് വക്കീല്‍ നോട്ടീസിലെ പരാമര്‍ശം. എന്നാല്‍, പീഡനത്തിനു ശേഷം സിനിമയില്‍ അവസരം നല്‍കാതെ നടിയെ ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് 2019 ഏപ്രിലില്‍ കമലിന് ചലച്ചിത്ര അക്കാഡമി ഓഫിസിലേക്ക് തന്നെ ആ യുവനടി വക്കീല്‍ നോട്ടീസ് അയച്ചത്.
കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികവേഷം വാഗ്ദാനം ചെയ്താണ് പീഡനമെന്ന് കമലിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. 2019 ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന കമലിന് വക്കീല്‍ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തില്‍ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നത്.
ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികള്‍ക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണുണ്ട്. കമല്‍ ആട്ടില്‍തോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുന്‍പ് നല്‍കിയ പരാതികള്‍ ഒതുക്കിതീര്‍ത്തെന്നും യുവനടി ആരോപിക്കുന്നു.മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയ വക്കീല്‍ നോട്ടീസിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: