കണ്ണൂര്‍: സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കുക, അഴിമതിക്കാരെ തുറുങ്കിലടക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആയിരം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കണ്ണൂരില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് നിര്‍വ്വഹിച്ചു. സ്പ്രിംഗ്ലര്‍ കരാറിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭയില്‍ നിന്നുപോലും മറച്ചുവെച്ച മുഖ്യമന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനവും പൗരന്മാരുടെ മൗലികാവകാശത്തിന്മേലുള്ള കയ്യേറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു.
അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടി എന്ന വാദം സഹമന്ത്രിമാര്‍ക്ക് പോലും ബോധ്യമായിട്ടില്ല. അതു കൊണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് പരാതിയും പരിഭവവും പറയേണ്ടി വന്നത്.
നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ കരാറിന്റെ പിറകിലുള്ള കറുത്തശക്തികളെ പുറത്തു കൊണ്ടുവരാന്‍ കഴിയൂവെന്നും സി.കെ. പത്മനാഭന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സിക്രട്ടറി കെ.കെ. വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ കൈതപ്രം, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആനന്ദ് വേങ്ങ എന്നിവര്‍ പങ്കെടുത്തു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ചാണ് ജില്ലയിലെ എല്ലാ പ്രതിഷേധങ്ങളും. ഒരു സമരകേന്ദ്രത്തില്‍ അഞ്ചുപേര്‍ മാത്രമേ പങ്കെടുത്തുള്ളൂ.തലശ്ശേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ. ലിജേഷ് അധ്യക്ഷത വഹിച്ചു.
ധര്‍മ്മടത്ത് സംസ്ഥാന കൗണ്‍സില്‍ അംഗം കേണല്‍ രാംദാസ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മണ്ഡലം പ്രതിഷേധം ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, അഴിക്കോട് സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, മട്ടന്നൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു പുളക്കുഴി, തളിപ്പറമ്പില്‍ പി.ബാലകൃഷ്ണന് മാസ്റ്റര്‍, ഇരിക്കൂര്‍ മണ്ഡലത്തില്‍ ആനിയമ്മ രാജേന്ദ്രന്, കല്യാശ്ശേരിയില്‍ കെ. മനോജ്, പയ്യന്നൂരില്‍ ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.പി കരുണാകരന് മാസ്റ്റര്‍, കാങ്കോലില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.കെ. രമേശന് മാസ്റ്റര്‍, പേരാവൂരില്‍ കെ. ജയപ്രകാശ്, കൂത്തുപറമ്പില്‍ പി. സത്യപ്രകാശ് എന്നിവര്‍ മണ്ഡലം തലത്തില്‍ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി തിരുവങ്ങാട് ബൂത്ത് കമ്മറ്റി നടത്തിയ സ്പ്രിംഗ്ലര്‍ കരാര്‍ പ്രതിഷേധ സമരം മഹിള മോര്‍ച്ച കണ്ണൂര്‍ ജില്ല അധ്യക്ഷ സ്മിത ജയമോഹന് ഉദ്ഘാടാനം ചെയ്തു. ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന പ്രതിഷേധം സംസ്ഥാന സമിതിയംഗം പി.ആര്. രാജന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: