Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘സ്പ്രിങ്ക്ളര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കരുത്; പരസ്യങ്ങള്‍ നല്‍കരുത്; കൈവശമുള്ള ഡേറ്റ ഡിലീറ്റ് ചെയ്യണം’; സര്‍ക്കാരിന് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി

സ്പ്രിങ്ക്‌ളര്‍ കരാറുമായി മുന്നോട്ടുപോകാന്‍ കര്‍ശനഉപാധികളോടെയാണ് ഹൈക്കോടതി ഇന്ന് അനുമതി നല്‍കിയിരിക്കുന്നത്. വ്യക്തിയെ തിരിച്ചറിയാന്‍ കമ്പനിക്ക് കഴിയരുത്. വിവരം നല്‍കുന്നവര്‍ കമ്പനിക്ക് അജ്ഞാതരായിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യതലംഘനമുണ്ടായാല്‍ സ്പ്രിങ്ക്‌ളറിനെ വിലക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Janmabhumi Online by Janmabhumi Online
Apr 24, 2020, 04:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സ്പ്രിങ്ക്‌ളര്‍ കരാറില്‍ പിണറായി സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കര്‍ശന നിര്‍ശേങ്ങളുമായി ഹൈക്കോടതി. സംസ്ഥാനസര്‍ക്കാരിന്റെ മുദ്ര സ്പ്രിങ്ക്‌ളര്‍ ഉപയോഗിക്കരുത്. സ്പ്രിങ്ക്‌ളര്‍  കോവിഡ് പ്രതിരോധപരസ്യങ്ങള്‍ നല്‍കരുത്. സ്പ്രിങ്ക്‌ളറിന്റെ കൈവശമുള്ള സെക്കന്‍ഡറി ഡേറ്റ പൂര്‍ണമായും ഡിലീറ്റ് ചെയ്യണം എന്നുള്ള കടുത്ത നിര്‍ദേശങ്ങളാണ് ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.  

സ്പ്രിങ്ക്‌ളര്‍ കരാറുമായി മുന്നോട്ടുപോകാന്‍ കര്‍ശനഉപാധികളോടെയാണ് ഹൈക്കോടതി ഇന്ന് അനുമതി നല്‍കിയിരിക്കുന്നത്. വ്യക്തിയെ തിരിച്ചറിയാന്‍ കമ്പനിക്ക് കഴിയരുത്. വിവരം നല്‍കുന്നവര്‍ കമ്പനിക്ക് അജ്ഞാതരായിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യതലംഘനമുണ്ടായാല്‍ സ്പ്രിങ്ക്‌ളറിനെ വിലക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.  

സ്പ്രിംങ്ക്ളര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അപടകടരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കരാര്‍ വിവാദമായ സാഹചര്യത്തില്‍ നല്‍കിയ പൊതുതാത്പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. കരാര്‍ സംബന്ധിച്ചുള്ള വസ്തുതകള്‍ മൂടിവെയ്‌ക്കരുത്. കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.  

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ഡാറ്റകള്‍ സൂക്ഷിക്കുന്നതിനായി യുഎസ് കമ്പനിയായ സ്പ്രിംങ്ക്ളറുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഏര്‍പ്പെട്ടതിനെതിരെയാണ് ഹര്‍ജി. വിഷയം ലാഘവത്തോടെ കാണരുത്. രോഗത്തേക്കാള്‍ മോശമായ രോഗപരിഹാരം നിര്‍ദ്ദേശിക്കരുത്.  ഡേറ്റാ വ്യാധി ഉണ്ടാക്കരുതെന്ന് കോടതി ആവര്‍ത്തിച്ചു. സര്‍ക്കാരിനു വേണ്ടി മുംബൈയില്‍ നിന്ന് സൈബര്‍ നിയമവിദഗ്ധയായ എന്‍.എസ്. നാപ്പിനൈയാണു കോടതിയില്‍ ഹാജരായത്.  

സ്പ്രിങ്ക്ളറിന് മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസറുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. കോവിഡ് പ്രതിരോധ മരുന്ന് ഗവേഷണം ചെയ്യുന്ന കമ്പനികളില്‍ ഒന്നാണ് ഫൈസര്‍. ആറ് വര്‍ഷത്തോളമായി മരുന്ന് നിര്‍മാണത്തിനുള്ള ഡാറ്റ കൈമാറുന്നത് സ്പ്രിംങ്ക്ളറാണെന്ന് ഫൈസര്‍ നേരത്തെ വ്യകതമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തി വിവരം സംബന്ധിച്ച ഡാറ്റകള്‍ കൈകാര്യം ചെയ്യാനായി സ്പ്രിങ്ക്ളറെ ഏല്‍പ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ശക്തമാകുന്നത്.  

അതേസമയം പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരമാകാമെന്ന് സര്‍ക്കാര്‍. അഞ്ചു ലക്ഷം പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇത്രയും പേരുടെ വിവര ശേഖരണത്തിനായി കേന്ദ്ര ഏജന്‍സി പോരെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.  ഡാറ്റ മോഷണം നടന്നു എന്നത് പരാതിക്കാരന്‍ തന്നെ തെളിയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സാധാരണക്കാരന് ഇതെങ്ങനെ സാധ്യമാകുമെന്നുമാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ അറിയിച്ചു. വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്നമെന്നും കരാര്‍ റദ്ദാക്കാന്‍ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്റെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.  

സ്പ്രിംങ്ക്ളറിന്റെ പ്രൈവസി പോളിസി എന്താണെന്ന് സര്‍ക്കാര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ക്കല്ലാതെ വിവരവിശകലന കരാര്‍ കൈമാറിയത് അവ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയില്‍ അറിയിച്ചു.  രാജ്യം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണ്. ഈ സാഹചര്യത്തിലും മോശം ചരിത്രമുള്ള ഒരു കമ്പനിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയത്. എന്നാല്‍ കരാര്‍ നിലവില്‍ വന്നത് ഏപ്രില്‍ 2ന് മാത്രമാണെന്നും കരാര്‍ നിലവില്‍ വരുന്നതിനു മുമ്പ് ഡേറ്റ സ്പ്രിംങ്ക്ളര്‍ ശേഖരിച്ചെന്നും രമേശ് ചെന്നിത്തല വാദിച്ചു.  

ഡേറ്റ അനലിസ്റ് ആയ ബിനോഷ് അലക്സ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയും കോടതിയുടെ പരിഗണനക്ക് വന്നു.  ഇപ്പോള്‍ കിട്ടിയ ഡാറ്റയില്‍ നിന്ന് ഒരു രണ്ടാം ഘട്ട ഡാറ്റ  ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നും ഇത്തരത്തില്‍ സെക്കന്‍ഡറി ഡാറ്റ തയാറാക്കുന്നത് വിലക്കി ഇടക്കാല ഉത്തരവ് ഇറക്കണമെന്നുമായിരുന്നു ആവശ്യം. കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായിരുന്നു.

Tags: Pinarayi Vijayanഹൈക്കോടതിpinarayiഅഴിമതിcovidCoronacoronavirusസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

India

വീണ്ടും കോവിഡ് ഭീഷണി? ഇന്ത്യയിൽ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികളുടെ യോഗം

പുതിയ വാര്‍ത്തകള്‍

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

മാനേജരെ മര്‍ദിച്ചെന്ന കേസ്: ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

ആപ്പിള്‍ സിഇഒ ടിം കുക്ക് (ഇടത്ത്) ട്രംപ് (വലത്ത്)

ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം നിര്‍ത്തണമെന്ന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ആപ്പിള്‍ സിഇഒ ടിം കുക്ക്; ‘ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തില്ല’

ശക്തികുളങ്ങരയില്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം ആശങ്കപ്പെടേണ്ടതില്ലെന്ന്

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies