Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി ഫോണില്‍ വിളിച്ചു, അടിയന്തിരാവസ്ഥാവിരുദ്ധ പോരാളിയെ; മനസ്സ് നിറഞ്ഞ് ടി.ആര്‍.കെ. ഭട്ട്

ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി വന്നത്. മൂത്തമകന്‍ ടി. പ്രസാദാണ് ഫോണെടുത്തത്. പ്രധാനമന്ത്രി വിളിക്കുമെന്നു പറഞ്ഞശേഷം കട്ടായി.

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Apr 24, 2020, 01:52 pm IST
in Kerala

പെര്‍ള (കാസര്‍കോട്): ടി.ആര്‍.കെ. ഭട്ടിന് വിശ്വസിക്കാനായില്ല, ഫോണിന്റെ മറുതലയ്‌ക്കല്‍  പ്രധാനമന്ത്രിയാണെന്ന്. അപ്രതീക്ഷിതമായെത്തിയ ആ ഫോണ്‍കാള്‍ അദ്ദേഹത്തിന് അമ്പരപ്പും ആഹ്ലാദവും ഒരുപോലെ സമ്മാനിച്ചു. കാസര്‍കോട് ജില്ലയിലെ ബിജെപിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും അടിയന്തിരാവസ്ഥാവിരുദ്ധ പോരാളിയുമായ  ടി.ആര്‍.കെ. ഭട്ടിന്റെ കാസര്‍കോട് പെര്‍ളയിലെ യശോമന്ദിരത്തിലേക്കാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ഫോണ്‍കോള്‍ എത്തിയത്.

ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി വന്നത്. മൂത്തമകന്‍ ടി. പ്രസാദാണ് ഫോണെടുത്തത്. പ്രധാനമന്ത്രി വിളിക്കുമെന്നു പറഞ്ഞശേഷം കട്ടായി. പിന്നീട് മോദി നേരിട്ട് ലൈനില്‍. ഫോണ്‍ എടുത്ത് സംസാരിക്കുന്നതിനിടെ ഇടയ്‌ക്ക് കട്ടായെങ്കിലും മൂന്ന് മിനിട്ടിനുള്ളില്‍ വീണ്ടും കോള്‍ വന്നു. ഹിന്ദിയും ഇംഗ്ലീഷും ഭട്ടിന് അനായാസം കൈകാര്യം ചെയ്യാം.  

തൊണ്ണൂറ്റിമൂന്നുകാരനായ ഭട്ടിന്റെ ആരോഗ്യസ്ഥിതിയാണ് മോദി ആദ്യം തിരിക്കിയത്. സംസാരിക്കുന്നത് ആരെന്ന് പെട്ടന്ന് ഭട്ടിന് മനസിലായില്ല. ചോദിച്ചപ്പോള്‍ നരേന്ദ്ര മോദിയാണെന്ന് പറയുകയായിരുന്നു. സന്തോഷത്താല്‍ വീര്‍പ്പുമുട്ടിയ അദ്ദേഹത്തിന് വാക്കുകള്‍ വന്നില്ല. ഇപ്പോഴും സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമാണോ എന്ന് മോദി അന്വേഷിച്ചു. പ്രായത്തിന്റെ ബുദ്ധിമുട്ട് കാരണം ഇപ്പോള്‍ വീട്ടിലിരിക്കുകയാണെന്നും മൂത്തമകന്‍ പ്രസാദ് സാമൂഹ്യ രാഷ്‌ട്രീയ പ്രവത്തനത്തില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.  പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച ഭട്ട് താന്‍ മോദിയുടെ ആരാധകനാണെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു.  ഭാരതത്തെ ലോകത്തിലെ ഏറ്റവും മികച്ച രാഷ്‌ട്രമാക്കണമെന്നായിരുന്നു മോദിയോട് ഭട്ടിന്റെ അഭ്യര്‍ത്ഥന. നിങ്ങളെപ്പോലുള്ളവരുടെ പ്രവര്‍ത്തനവും ത്യാഗവുമാണ് ഇന്ന് ഭാരതത്തെ മഹത്തായ തലത്തില്‍ എത്തിച്ചതെന്നും അനുഗ്രഹമുണ്ടെങ്കില്‍ അതിന് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.  

ഇരുവരും ആറ് മിനിട്ടോളം സംസാരിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും   പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാവിലെ ഫോണ്‍ വന്നെങ്കിലും ലൈനിലെ തകരാര്‍ കാരണം സംസാരിക്കാന്‍ സാധിച്ചില്ല. രണ്ട് ദിവസം കോള്‍ വന്നെങ്കിലും പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വന്നതെന്ന് ഇന്നലെയാണ്  മനസിലായതെന്നും മകന്‍ പ്രസാദ് പറഞ്ഞു.  

1945ല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച ഭട്ട് ജനസംഘത്തിന്റെയും ബിജെപിയുടെയും സംസ്ഥാന ചുമതലകള്‍ വഹിച്ചിരുന്നു. 1948 ല്‍ ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ ഭട്ടിനെ മൂന്നുമാസം ജയിലില്‍ അടച്ചിരുന്നു. 1975ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ സമരം ചെയ്ത് കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും 15 മാസം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. 1990 മുതല്‍ 95 വരെ എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 95 മുതല്‍ 2000 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ ഉഷ ആര്‍.കെ. ഭട്ട്. രണ്ട് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം. ഒരു മകള്‍ ജിവിച്ചിരിപ്പില്ല.

ബുധനാഴ്ച തിരുവനന്തപുരത്തെ സ്വാതന്ത്ര്യസമരസേനാനിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ കെ. അയ്യപ്പന്‍പിള്ളയെയും നരേന്ദ്രമോദി ഫോണില്‍ വിളിച്ച് ക്ഷേമമന്വേഷിച്ചിരുന്നു.

Tags: kasargodnarendramodiemergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.