വാഷിങ്ടണ്‍ : കൊറോണ വൈറസ് പ്രതിരോധത്തിനായി സാങ്കേതിക വിദ്യ ഭീമന്മാരായ ആപ്പിളും ഗൂഗിളും കൈകോര്‍ക്കുന്നു. കോവിഡ് വ്യാപനം കുറയ്ക്കാനുള്ള ലക്ഷ്യമിട്ടാണ് ഇരുവരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
കൊറോണ വൈറസ് ബാധിച്ചിട്ടുള്ളവരെ ജനങ്ങള്‍ക്ക് സ്മാര്‍ട്ഫോണ്‍ വഴി കണ്ടെത്താനുള്ള സാങ്കേതിക സഹായം ഒരുക്കാനാണ് ഗൂഗിളും ആപ്പിളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇതിലുടെ കോവിഡ് ബാധയേറ്റവരെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുകയും സാമൂഹിക അകലവും മുന്‍കരുതലുമെടുത്ത് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കും.
ഇത്തരത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കുന്നത് ജനങ്ങള്‍ക്ക് രോഗബാധയുള്ളവരെ മുന്‍ കൂട്ടി തിരിച്ചറിയാന്‍ സഹായിക്കും. ലോക്ഡൗണ്‍ കാലപരിധി അവസാനിച്ചാലും രോഗം വീണ്ടും വ്യാപിക്കാതെ തടയാന്‍ മുന്‍ കരുതലെടുക്കാന് ഇത് സഹായിക്കുമെന്നും ആരോഗ് വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: