പാരീസ്: ലോക പരുഷ ടെന്നീസ് സംഘടനയായ എടിപിയും വിനതാ സംഘടനയായ ഡബ്ലിയുടിഎയും ലയിച്ച് ഒറ്റ സംഘടനയാകണമെന്ന് ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും ഡബ്ലിയുടിഎ സ്ഥാപകയായ ബില്ലി ജീന്‍ കിങ്ങും ആവശ്യപ്പെട്ടു.
ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയ ഫെഡററാണ് ഈ ആവശ്യം ആദ്യം ഉന്നിയിച്ചത്. നദാലും കിങ്ങും ഇതിനോട് യോജിച്ചു. പുരുഷ, വനിതാ ടെന്നീസ് സംഘടനകള്‍ ഒന്നിക്കേണ്ട സമയമായെന്ന് ഫെഡറര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇരു സംഘടനകളുടെയും നിലവിലെ റാങ്കിങ് സംവിധാനവും വ്യത്യസ്ത ലോഗോകളും വ്യത്യസ്ത ടൂര്ണമെന്റുകളുമൊക്ക ആരാധകരില്‍ ആശക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
ലയനവുമായി ബന്ധപ്പെട്ട് എടിപി ചെയര്മാന് ആന്ദ്രെ ഗൗഡന്സിയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മൂന്ന് ഗ്രാന്‍ഡ് സ്ലാം നേടിയ സ്റ്റാനിസ്ലാസ് വാര്വിങ്ക അവകാശപ്പെട്ടു. ഇത് ഒരു അഭിപ്രായം മാത്രമല്ല. ഇതിനെക്കുറിച്ച ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് വാര്വിങ്ക, പതിനെട്ട് ഗ്രാന്‍ഡ് സ്ലാം നേടിയ ക്രിസ് എവര്ട്ടുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ തത്സമയ ചര്‍ച്ചയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: