പറവൂര്‍: ജന്മഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍. ജന്മഭൂമി പ്രത്യേക വരിസംഖ്യാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശവിരുദ്ധ ശക്തികളുടെ മേല്‍ക്കോയ്‌മ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേശീയതയുടെ വക്താക്കളായി നിലകൊള്ളുന്ന ജന്മഭൂമിയുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തേണ്ടത് ദേശസ്‌നേഹികളുടെ കര്‍ത്തവ്യമാണ്. ഈ ചരിത്രപരമായ ദൗത്യം പൂര്‍ത്തീകരിക്കാന്‍ നാം ഒരോരുത്തരും ഈ പ്രത്യേക വരിസംഖ്യ പദ്ധതിയില്‍ അംഗമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി ഡവലപ്പ്‌മെന്റ്് ഓഫീസര്‍ നവീന്‍ കേശവന്‍ വരിസംഖ്യ ഏറ്റുവാങ്ങി. ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ ബിനോഷ്, ശശി പെരുമ്പടപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
















