ന്യൂദല്‍ഹി : നിസാമുദ്ദീന്‍ തബ്ലീഗ് മത സമ്മേളനെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന 16 പേര് കൂടി ഉത്തര്‍പ്രദേശില്‍ പിടിയില്‍. പ്രയാഗ്രാജില് നിന്നാണ് എല്ലാവരേയും പിടിച്ചത്. വിസാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റില്‍. ഇതോടെ തബ് ലീഗില്‍ സംബന്ധിക്കുന്നതിനായി എത്തിയ 619 പേരാണ് ഇതോടെ പിടിയിലായത്. ഇവരെല്ലാം ബംഗ്ലാദേശി പൗരന്മാരാണ്.
നിസ്സാമുദ്ദീനിലെ സമ്മേളനത്തിന് ശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം പള്ളികളിലും മറ്റ് കോളനികളിലുമായി കഴിയുന്ന നിരവധി പേരെക്കുറിച്ചുള്ള വിവരം കേന്ദ്ര ആഭ്യന്തര വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്കി യിരുന്നു. പ്രയാഗ്രാജില് നിന്നും പിടിച്ചവരെ നയ്നി ജയിലിലെ കൊറോണ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 1946 വിദേശനിയമം വകുപ്പ് 14 ബി പ്രകാരമാണ് അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്നുമാത്രം 341 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നും 157, ബീഹാര്‍ 66. കര്‍ണ്ണാടക 34, ഝാര്‍ഘണ്ഡ് 21 എന്നിങ്ങനെയാണ് നിലവിലെ കണക്ക്. തെലങ്കാന 88, തമിഴ്നാട് 72, മധ്യപ്രദേശ് 65 എന്നീ സംസ്ഥാനങ്ങളിലെ കണക്കുകളില്‍ ആരേയും പിടിക്കാനായിട്ടില്ല.
ഇന്തോനേഷ്യ, മലേഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ്. എല്ലാവരും ടൂറിസ്റ്റ് വിസയിലെത്തിയശേഷമാണ് മതസമ്മേളനത്തില്‍ പങ്കെടുത്തിരിക്കുന്നത്. വിസാ നിയമം ലംഘിച്ചതിനാല്‍ പിടിക്കപ്പെടുന്നവര്‍ കൊറോണ ചികിത്സാ കാലാവധിക്ക് ശേഷം ജയിലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്കെല്ലാം സ്വാരാജ്യത്തേയക്ക് മടങ്ങി കഴിഞ്ഞശേഷം ഇന്ത്യയില്‍ വീണ്ടും സന്ദര്‍ശിക്കാന്‍ സാധിക്കില്ല. അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: