ന്യൂദല്‍ഹി: കാര്ട്ടൂകള്കൊണ്ട് കുട്ടിക്കാലം മനോഹരമാക്കിയ ജീന്‍ ഡീച്ചിനെ അനുസ്മരിച്ച് ബോളിവുഡ് നടന് വിക്കി കൗശല്‍. ഐക്കണിക് കാര്‍ട്ടൂണ്‍ സീരീസായ ‘ടോം ആന്‍ഡ് ജെറി’, ‘പോപെയ് ദി സെയിലര്മാന്’ എന്നിവയുടെ സംവിധായകനാണ് ഡീച്ച്. 2019 മികച്ച നടന്നുള്ള ദേശീയ അവാര്‍ഡ് നേടിയ കൗശല്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഓസ്കാര്‍ പുരസ്കാര ജയ്താവ് കൂടിയായ ഡീച്ചിന് ആദരാഞ്ജലികള്‍ രേഖപ്പെടുത്തിയത്.
ഞങ്ങളുടെ കുട്ടിക്കാലത്തെ മനോഹരമാക്കിയതിന് നന്ദി എന്ന കുറിപ്പോടെയാണ് താരം ജീന്‍ ഡീച്ചിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയത്. 1960 ല്‍ ഡീച്ചിന്റെ ‘മണ്‍റോ’ എന്ന സിനിമയ്ക്ക് മികച്ച ആനിമേഷന്‍ ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ‘ഹൗ ടു അവോയിഡ് ഫ്രന്‍ഡ്ഷിപ്പ്’, ‘ഹീയര്സ് നുഡ്നിക്’ എന്നി സിനിമകള്‍ക്ക് 1964 ല്‍ രണ്ടുതവണ അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 95 കാരനായ ഡീച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: