കൊല്ലം: സ്പ്രിങ്ക്ളര്‍ വിവാദം ആളിക്കത്തിയതോടെ ആഗോള മരുന്നു വിപണിയില്‍ അരങ്ങേറുന്ന കോടികളുടെ കച്ചവടവും അതിനു പുറകിലെ രഹസ്യങ്ങളുമാണ് പുറത്തുവരുന്നത്. ഈ രംഗത്ത് രോഗികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് സോഫ്റ്റ് വെയറുകളാക്കുന്നതിലൂടെ ഐടി കമ്പനികള്‍ കൊയ്യുന്നതാകട്ടെ കോടിക്കണക്കിനു രൂപ. സ്പ്രിംങ്കിളറിന്റെ പ്രവര്‍ത്തനവും വ്യത്യസ്തമല്ല. സൗജന്യ സേവനമെന്ന വാഗ്ദാനം മറയാക്കി രോഗികളുടെ ബയോമെട്രിക് വിവരങ്ങളും ചികിത്സാരീതികളും ശേഖരിച്ച് സോഫ്റ്റ് വെയറുകളാക്കി മരുന്നു നിര്‍മാണ ഗവേഷണത്തിന് കൈമാറുന്നതിലൂടെ അവര്‍ കൊള്ള ലാഭമാണ് കൊയ്യുന്നതെന്ന് പറയുന്നു പ്രൊഫ. ഡി. അരവിന്ദാക്ഷന്. സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മുന്‍ എംഡിയായ അരവിന്ദാക്ഷന് മരുന്നുനിര്‍മാണ രംഗത്ത് ഏറെക്കാലത്തെ പ്രവര്ത്തനന പരിചയമുണ്ട്.
കൊറോണ കാലത്ത് സ്പ്രിങ്കഌ ശേഖരിച്ച ബയോ മെട്രിക് വിവരങ്ങള്‍ ചെയ്ത് സ്ത്രീ, പുരുഷന്, വയസ്സ്, ശരീരഭാരം, രോഗിക്ക് ഉണ്ടായിരുന്ന മറ്റുരോഗങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ബയോ ഇന്‍ഫര്‍മാറ്റിക് സാങ്കേതികവിദ്യയിലൂടെ ആണ് ഈ സോഫ്റ്റ് വെയറുകള്‍ നിര്‍മിക്കുന്നത്. മരുന്നുഗവേഷണം, മരുന്നുനിര്‍മാണം, രോഗനിര്‍ണയം, ചികിത്സാരീതികള്‍, ഓരോ മരുന്നിനോടുമുള്ള രോഗിയുടെ പ്രതികരണം, ഓരോ ദിവസത്തെയും രോഗിയുടെ ആരോഗ്യനില എന്നിവ ഈ അത്യാധുനിക സോഫ്റ്റ്വെയറുകളില് ലളിതമായി നിര്‍വചിക്കപ്പെടും. ഈ സോഫ്റ്റ്വെയറുകള് ഉപയോഗിച്ച് വന്‍കിട മരുന്നുകമ്പനികളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള മരുന്നു നിര്‍മാണം സുഗമമാക്കാനും പുതിയ മരുന്നുകള്‍ കണ്ടെത്താനും സാധിക്കും. അതിനാല്‍ ഇത്തരം സോഫ്റ്റ്വെയറുകളുടെ മൂല്യം സാധാരണ നിശ്ചയിക്കപ്പെടുന്നതിലും വളരെ വലുതാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 200 ലധികം രാജ്യങ്ങളിലായി 20 ലക്ഷം കോടി രൂപയുടെ മരുന്നുകളാണ് വിറ്റഴിക്കപ്പെടുന്നത്. ഇതിന്റെ 20 ശതമാനമായ നാലു ലക്ഷം കോടി രൂപയ്ക്കുള്ള മരുന്നുഗവേഷണമാണ് എല്ലാ വന്‍കിട മരുന്നുകമ്പനികളും കൂടിച്ചേര്‍ന്ന് പുതിയ മരുന്നുകള്‍ കണ്ടെത്തുന്നതിനായി ലോകവ്യാപകമായി ചെലവഴിക്കുന്നത്. ഇപ്പോള്‍ മാരകമായ കൊറോണ രോഗത്തിന് മരുന്നു കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് എല്ലാ കമ്പനികളും. എയ്ഡ്സ്, ക്യാന്‍സര്‍, നിപ്പ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുഗവേഷണവും അതിവേഗം പുരോഗമിക്കുകയാണ്.
പുതിയ മരുന്നു കണ്ടെത്തുന്നതിനും മരുന്ന് നിര്‍മാണത്തിനും രോഗികളില്‍ പരീക്ഷിക്കപ്പെടുന്നതിനും മരുന്നിനോടുള്ള രോഗിയുടെ പ്രതികരണശേഷിയും രോഗവിമുക്തിയുടെ തോതും നിര്‍വചിക്കപ്പെട്ട സോഫ്റ്റ് വെയറുകള്‍ ലഭിച്ചാല്‍ എന്തുവില കൊടുത്തും വാങ്ങാന്‍ വന്‍കിട മരുന്നു വ്യവസായ കമ്പനികള്‍ തയാറാകുമെന്ന് തീര്‍ച്ചയാണ്. ബെയര്‍, ഫൈസര്‍, ഗ്ലാഡ്സ്മിത്ത്, സ്കിഡ്ലൈന്‍ തുടങ്ങിയ വമ്പന്‍ രാജ്യാന്തര കമ്പനികളാണ് ഈ രംഗത്ത് മുന്നിലുള്ളത്.
ഇവിടെ വിവാദമായ സ്പ്രിങ്ക്ളര്‍ കമ്പനിക്ക് ഫൈസര്‍ തുടങ്ങിയ രാജ്യാന്തര കമ്പനികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സോഫ്റ്റ്വെയര് ശൃംഖലയ്ക്ക് മരുന്നു വ്യവസായത്തില്‍ കുറഞ്ഞത് ഒരു ലക്ഷം കോടി രൂപ വിപണിമൂല്യം പ്രതീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: