Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു നല്‍കിയിരിക്കുന്ന വിവരത്തിലാണ് ബംഗളൂരുവിലെ കമ്പനിയുടെ വിലാസത്തിനൊപ്പം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സംസ്ഥാനത്തെ സിപിഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനത്തിന്റെയും വിലാസം നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 12:26 pm IST
in Kerala

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനി എക്‌സാലോജിക് സോല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനിന്റെ രജിസ്‌ട്രേഷനായി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന്റെ വിലാസം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിനു നല്‍കിയിരിക്കുന്ന വിവരത്തിലാണ് ബംഗളൂരുവിലെ കമ്പനിയുടെ വിലാസത്തിനൊപ്പം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സംസ്ഥാനത്തെ സിപിഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനത്തിന്റെയും വിലാസം നല്‍കിയിരിക്കുന്നത്. അതേസമയം, കമ്പനിയുടെ നോമിനിയായി രേഖപ്പെടുത്തിയിരിക്കുന്നത് പിണറായിയുടെ ഭാര്യ കമലയുടെ പേരാണ്. തലശേരിയിലെ വിലാസമാണ് ഇാ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്.കമ്പനിയുടെ ഡയറക്റ്റാണ് വീണ. ഡയറക്റ്ററുടെ വിലാസമായാണ് എകെജി സെന്ററിന്റെ പേര് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് എകെജി സെന്ററില്‍ മുറി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഈ മുറിയുടെ നമ്പര്‍ ഒന്നും നല്‍കിയ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. തലശേരിയില്‍ സ്വന്തമായി വിലാസമുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ മകള്‍ രേഖകളില്‍ എകെജി സെന്ററിന്റെ പേര് രേഖപ്പെടുത്തിയത് ദൂരുഹമാണ്.  

സ്പ്രിന്‍ങ്കള്ര്‍ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിക്ക് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമാക്കണമെന്നും ഇരു കമ്പനികളുടെയും വെബ്‌സൈറ്റുകളില്‍നിന്ന് വിവരങ്ങള്‍ മറച്ചുവെക്കപ്പെട്ടതായും ഇതു സംബന്ധിച്ച് പി.ടി. തോമസ് എംഎല്‍എ ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. ഇതു വാര്‍ത്ത ആയതിനെ തുടര്‍ന്ന് അടിമുടി മാറിയാണ് എക്‌സാലോജികിന്റെ പുതിയ വെബ്ൈസറ്റ് കഴിഞ്ഞദിവസം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.  

ഏറെ മാറ്റങ്ങള്‍ വരുത്തി പുതിയ രൂപത്തിലും ഭാവത്തിലും വെബ്‌സൈറ്റ് മാറിയിട്ടുണ്ട്.  2014 സെപ്റ്റംബറില്‍ ആരംഭിച്ച കമ്പനിയുടെ ഇതുവരെയുള്ള ട്രാക്ക് റെക്കോര്‍ഡുകളൊന്നും പുതിയ വെബ്‌സൈറ്റിലില്ല. മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെ കമ്പനിയുമായി ബന്ധപ്പെട്ട ആരുടെയും പേരുവിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ടാക്ട് ചെയ്യാന്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കിയതിനൊപ്പം വാട്ട്‌സ്ആപ് മെസേജ് വഴി ബന്ധപ്പെടാനുള്ള സൂചനയുമാണ് നല്‍കിയിട്ടുള്ളത്.  

കോവിഡ് രോഗവ്യാപനത്തിന്റെ മറവിലെ ഡാറ്റാ കൈമാറ്റം സംബന്ധിച്ചു സ്പ്രിന്‍ക്ലര്‍ വിവാദം കത്തിപ്പടരുന്നതിനിടെ ഉയര്‍ന്നുവന്ന പിണറായി വിജയന്റെ മകള്‍ വീണയുടെ ഉമസ്ഥതയിലുള്ള ഐടി കമ്പനിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആണ് മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ കൂടിയായ രഞ്ജിത് ജയദേവന്‍ ചില വിവരങ്ങള്‍ ഷെയര്‍ ചെയ്തത്. സ്പ്രിന്‍ക്ലര്‍ വിവാദത്തിനു തൊട്ടുപിന്നാലെ വീണയുടെ ഉടമസ്ഥതയില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എക്‌സാലോജിക് ഐടി കമ്പനിയുടെ വൈബ്‌സൈറ്റ് അപ്രത്യക്ഷമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ കമ്പനിയും സംശയത്തിന്റെ മുള്‍മുനയില്‍ എത്തിയത്. മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്‌സിനു നല്‍കിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതു പ്രകാരം സ്വന്തം കമ്പനിക്ക് പിണറായിയുടെ മകള്‍ വീണ നല്‍കിയ വായ്‌പ 40 ലക്ഷത്തോളം രൂപയാണ്. ധനലക്ഷ്മി ബാങ്ക് കൂടാതെ ഈ കമ്പനിക്ക് വായ്‌പ നല്‍കയതില്‍ വിവാദ വ്യവസായിയുടെ കമ്പനി കൂടിയുണ്ടെന്ന് വ്യക്തമാണ്.   കെആര്‍ഇഎംഎല്‍ (കൊച്ചി റെയര്‍ എര്‍ത്ത്‌സ് ആന്‍ഡ് മിറല്‍സ് ലിമിറ്റഡ്), കൊച്ചി മിനറള്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് അടക്കം സ്ഥാപനങ്ങളുടെ എംഡിയും കരിമണ്‍ കര്‍ത്ത എന്നറയിപ്പെടുന്ന ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള എംപവര്‍ ഇന്ത്യ ആണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം വായ്‌പ നല്‍കിയതെന്നും വ്യക്തമായിരുന്നു.

Tags: cpmpinarayiകമ്പനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.