പാഠം 40
കൃഷ്ണഃ സഃ പുഷ്ണാതു നഃ
(ഇങ്ങനെയുള്ള കൃഷ്ണന് നമ്മളെയെല്ലാം രക്ഷിക്കട്ടെ)
കളിച്ച് ഉല്ലസിച്ച് നമ്മെയെല്ലാം അത്ഭുതപ്പെടുത്തി നടന്ന ഭഗവാന് കൃഷ്ണന് ഒരു ഗോപസ്ത്രീയുടെ വീട്ടില്‍ കയറി. അപ്പോള്‍ വീട്ടുകാരി ഗോപിക അവിടേക്കു വന്നു. അപ്പോഴുണ്ടായ സംഭാഷണം ശ്രദ്ധിക്കൂ.
ഗോപിക- കസ്ത്വം ബാല? ഭവാന് കഃ? (അല്ല! നീയാരാണ്?)
കൃഷ്ണഃ – അഹം ബലാനുജഃ അസ്മി. (ഞാന്‍ ബലരാമന്റെ അനുജനാണ്)
ഗോപിക- കിമിഹ തേ? അത്ര ഭവാന് കി മര്‍ത്ഥം ആഗതവാന്‍? (എന്താ ഇപ്പോ ഇവിടെ? ഇവിടെ വന്നതെന്തിനാണ് ?)
കൃഷ്ണഃ- മന്മന്ദിരാശങ്കയാ? മമ ഗൃഹം ഇതി ശങ്കയാ ആഗതവാന്‍ (എന്റെ വീടാണ് എന്നു കരുതി വന്നതാണ്)
ഗോപിക- യുക്തം! നവനീതഭാണ്ഡവിവരേ കിമര്‍ത്ഥം ഹസ്തം സ്ഥാപിതവാന്‍? (ഓ സത്യം വീടുമാറിയതാണ് അല്ലേ? ശരി. പിന്നെന്തിനാ ഈ വെണ്ണപാത്രത്തില് കൈയിട്ടിരിക്കുന്നത്?)
കൃഷ്ണഃ- മാതഃ! ഗൃഹാത് കഞ്ചനവത്സകം (ഏകംധേനുശിശും) മൃഗയിതും (ഭക്ഷണാര്‍ത്ഥം/ഭോജനം അ
ന്വിഷ്യ) ധാവിതവാന്. തസ്യ അന്വേഷണം കരോമി അത്ര
(അമ്മേ! അത്… വീട്ടിലെ പശുക്കുട്ടി പുല്ലുമേഞ്ഞ് ഓടിപ്പോയി. അതിവിടെ ഈ പാത്രത്തിലൊളിച്ചിരിപ്പുണ്ടോന്നു നോക്കുകയാണേ)
ഗോപിക- ഏവം വാ. സമര്ത്ഥഃ ഭവാന് (ഓ അതു ശരി! മിടുക്കന്.)
ശ്ലോകം
കസ്ത്വം ബാല? ബലാനുജഃ,കിമിഹ തേ?
മന്മന്ദിരാശങ്കയാ
യുക്തം തന്നവനീതഭാണ്ഡവിവരേ
ഹസ്തം കിമര്‍ത്ഥം ന്യസേഃ?
മാതഃ! കഞ്ചനവത്സകം മൃഗയിതും
മാ ഗാ വിഷാദം ക്ഷണാ –
ദിത്യേവം വ്രജവല്ലവീ പ്രതിവചഃ
കൃഷ്ണഃ സഃ പുഷ്ണാതു നഃ
(ശ്രീകൃഷ്ണകര്‍ണാമൃതം 81)
പെട്ടെന്ന്(ക്ഷണാത്), ഇങ്ങനെ(ഇത്യേവം), ഗോപസ്ത്രീയുടെ (വ്രജവല്ലവീ), വാക്കുകള്‍ക്ക് മറുപടി (പ്രതിവചഃ) രക്ഷിക്കട്ടെ (പുഷ്ണാതു), നമ്മളെ (നഃ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: