സിഡ്നി: അമേരിക്കയ്ക്ക് പിന്നാലെ കൊറോണ വൈറസ് വ്യാപനത്തിലെ ചൈനയുടെ പങ്കു ചോദ്യം ചെയ്ത് ഓസ്ട്രേലിയയും.വൈറസ് വ്യാപനം ചൈന കൈകാര്യം ചെയ്ത രീതിയും അവരുടെ സുതാര്യതയും സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന് വ്യക്തമാക്കിയത്.
ചൈനയുടെ സുതാര്യതയില്‍ തങ്ങള്‍ക്ക് വലിയ സംശയമുണ്ട്. കൊറോണ വ്യാപനം സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. അതിനാണ് തങ്ങള്‍ ഒരുങ്ങുന്നത്, പെയ്ന് പറഞ്ഞു.
ചൈനയ്ക്ക് അനുകൂലമായാണ് ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനമെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്കെതിരെ ഓസ്ട്രേലിയയും രംഗത്തെത്തിയിരുന്നു. സംഘടനയുടെ നിര്‍ദേശം മറികടന്ന് ഓസ്ട്രേലിയ ചൈനയില്‍ നിന്നുള്ളവര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: