മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ആഗ്രഹങ്ങള്‍ സഫലമാകും. നിരവധി കാര്യങ്ങള്‍ സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കും. രോഗദുരിതങ്ങള്‍ അലട്ടും. മത്സരങ്ങളില്‍ വിജയ സാധ്യത കുറയും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദ്യാര്‍ത്ഥികള്‍ക്ക് ഉദാസീന മനോഭാവം ഉണ്ടാകും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളില്‍നിന്നും യുക്തിപൂര്‍വം പിന്മാറണം. മാതാവിന്റെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. പ്രവര്‍ത്തന മേഖലകളില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
നിയുക്ത പദവിയില്‍നിന്നും സ്ഥാനക്കയറ്റം ലഭിക്കും. ആഹാര പദാര്‍ത്ഥങ്ങളിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. പുതിയ കര്‍മ പദ്ധതികള്‍ക്ക് രൂപകല്പന ചെയ്യാന്‍ സാധിക്കും. പൊതു പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ജീവിതപങ്കാളിയുടെ ആശയങ്ങള്‍ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സഹായകമാകും. സല്‍കര്‍മങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി സഹകരിക്കും. പുതിയ പ്രവര്‍ത്തന മേഖലകള്‍ക്ക് തുടക്കം കുറിക്കും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. മുന്‍കോപമുള്ള മേലധികാരിയുടെ സ്ഥലംമാറ്റം ആശ്വാസത്തിനിട നല്‍കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ അനിശ്ചിതാവസ്ഥകള്‍ തരണം ചെയ്യും. പ്രലോഭനങ്ങളിലകപ്പെടാതെ സൂക്ഷിക്കുക. അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശം തേടാതെ പണം മുടക്കരുത്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. സഹപ്രവര്ത്തകന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. പകര്‍ച്ചവ്യാധി പിടിപെടാതെ സൂക്ഷിക്കണം.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
മുന്‍കോപം നിയന്ത്രിക്കണം. അശുഭചിന്തകള്‍ ഒഴിവാക്കണം. സന്താനങ്ങളുടെ സംരക്ഷണങ്ങള്‍ ആശ്വാസമുണ്ടാകും. അദ്ധ്വാനഭാരവും യാത്രാക്ലേശവും വര്‍ധിക്കും. കുടുംബത്തില്‍നിന്നും മാറി താമസിക്കുവാന്‍ നിര്‍ബന്ധിതനാകും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. മുന്‍കൂട്ടി പണം മുടക്കിയുള്ള പ്രവര്‍ത്തികളില്‍നിന്ന് ഒഴിഞ്ഞുമാറുന്നതാണ് നല്ലത്. സന്താനഭാഗ്യമുണ്ടാകും. തൊഴില്‍രംഗത്ത് പ്രകടമായ മാറ്റം അനുഭവപ്പെടും. പ്രത്യുപകാരം ചെയ്യാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥനാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
നിഷ്ക്രിയ മനോഭാവം നല്ല അവസരങ്ങള്‍ നഷ്ടപ്പെടുവാന്‍ വഴിയൊരുക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വ്വികസ്വത്ത് തിരിച്ചു ലഭിക്കുവാന്‍ ധാരണയാകും. ജന്മനാടിലേയ്ക്കുള്ള പുനരധിവാസത്തിന് അകാരണ തടസ്സങ്ങള്‍ അനുഭവപ്പെടും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,അവിട്ടം (1/2)
തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് മാനസിക സംഘര്‍ഷം വര്‍ധിക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാകും. രക്ഷിതാക്കള്‍ക്ക് അസുഖം വര്‍ധിക്കുവാനിടയുണ്ട്. ആശുപത്രി വാസവും വിശ്രമവും വേണ്ടിവരും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും. സത്യാവസ്ഥ ബോധിപ്പിച്ചാലും മറ്റുള്ളവര്‍ക്ക് യാഥാര്‍ത്ഥ്യം തോന്നാറില്ല. സാമ്പത്തിക വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അഭിമാനത്തെ ചോദ്യം ചെയ്തതില്‍ മനോവിഷമം തോന്നും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
അറിവുള്ള കാര്യങ്ങളാണെങ്കില്‍പ്പോലും വേണ്ടവിധത്തില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുകയില്ല. വീടുവിട്ട് മാറി താമസിക്കുവാന്‍ തീരുമാനിക്കും. വാഹനാപകടത്തില്‍നിന്നും രക്ഷപ്പെടും. മാതാവിന് ദോഷ കാലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: