തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ട സ്പ്രിംക്ലറിന് കോവിഡ് പ്രതിരോധ മരുന്ന് ഗവേഷണ കമ്പനിയുമായി ബന്ധമുള്ളതായി വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനി ഫൈസറുമായാണ് സ്പ്രിംക്ലറിന് ബന്ധമുള്ളത്. ഇവര്‍ ആവശ്യപ്പെട്ടത് കൊറോണ രോഗികളുടെ വിവരമെന്നും റിപ്പോര്‍ട്ടുണ്ട്.
കേരള സര്‍ക്കാര്‍ സ്പ്രിംക്ലറുമായി ഡാറ്റ കരാര്‍ ഒപ്പു വച്ചത് വലിയ വിവാദമായിരുന്നു. സ്വകാര്യ കമ്പനിയാണെന്നത് സര്‍ക്കാര്‍ പുറത്തുവിട്ടതുമില്ലായിരുന്നു. കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും കോവിഡ് രോഗികളുടെ വിവരങ്ങള്‍ക്കുമായി ഫൈസര്‍ സ്പ്രിംക്ലറോട് വിവരങ്ങള്‍ തേടിയതായാണ് വിവരങ്ങള്‍. കോവിഡ് പ്രതിരോധത്തിനുള്ള ആന്റിവൈറല്‍ മരുന്നും വാക്സിനുമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസര്‍.
രോഗികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് മരുന്നു കമ്പനികള്‍ക്ക് ചില പരിമിധികള്‍ ഉണ്ട്. അതിനായി ഡേറ്റ കൈകാര്യം ചെയ്യുന്ന മേഖലയിലുള്ള കമ്പനികളെയാണ് ഇവര്‍ ആശ്രയിക്കാറുള്ളത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിംക്ലര്‍ വഴിയാണെന്ന് കമ്പനി നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഫൈസറിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോള്‍ഡെ 2017ല്‍ നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി സ്പ്രിംക്ലറിന് ഫൈസര്‍ എന്ന മരുന്ന കമ്പനിയുമായി ബന്ധമുണ്ട്. മലയാളിയായ രാഖി തോമസാണ് സ്പ്രിംക്ലറിന് തലപ്പത്ത്. സൗജന്യ സേവനം വാഗ്ദാനം ചെയ്തതിനാല്‍ നിയമ വകുപ്പുമായി കൂടിയാലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചത്. ഫൈസറുമായി ബന്ധമുള്ളതായി സ്പ്രിംക്ലര്‍ എംഡി രാഖി തോമസ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഫൈസര്‍ കമ്പനി സിഇഒയും ഇക്കാര്യം ശരിവെക്കുന്നു.
സറാ ഹോള്‍ഡെ സ്പ്രിംക്ലറിനെ വിശേഷിപ്പിക്കുന്നത് തങ്ങളുടെ ടൂള്‍ എന്നാണ്. ആരോഗ്യ രംഗത്തെ പുതിയ വിവരങ്ങള്‍ നല്കുന്ന വെബ്സൈറ്റായ മാര്‍ട്ടക്ക് സ്പ്രിംക്ലറിന് ഫൈസര്‍ ഉള്‍പ്പെടെ മൂന്ന് മരുന്നു നിര്‍മാണ കമ്പനികളുമായി ബന്ധമുണ്ടെന്ന് പറയുന്നു.
21ാം നൂറ്റാണ്ടിന്റെ ഇന്ധനം വിവരങ്ങള്‍ അഥവാ ഡേറ്റയാണെന്ന് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സറാ ഹോള്‍ഡെ. ആരോഗ്യരംഗത്തെ പുതിയ വിവരങ്ങള്‍ പുറത്തുവിടുന്ന മാര്‍ക്കെറ്റ് വെബ്സൈറ്റും സ്പ്രിംക്ലറിന് മരുന്നുകമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.
ഇതോടെ സ്പ്രിംക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെതിരെയുള്ള വിവാദങ്ങള്‍ ഒന്നുകൂടി മുറുകുകയാണ്. വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ ഇതിവരെ ഉയര്‍ത്തിയ വാദ പ്രതിവാദങ്ങള്‍ക്കും പുതിയ റിപ്പോര്‍ട്ടിനു മുന്നില്‍ വിലപ്പോവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: