റിയാദ്: കൊറോണ വൈറസ് വ്യാപനം ലോകമെമ്പാടും ശക്തമായ സാഹചര്യത്തില്‍ ലോക്കഡൗണുകളും കര്‍ഫ്യൂകളും ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ റമദാന് മാസത്തില്‍ വീട്ടില്‍ പ്രാര്‍ത്ഥിക്കണമെന്ന് മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ജനറല്‍ അഭ്യര്‍ഥിച്ചതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലീങ്ങള്‍ തങ്ങളുടെ മതപരമായ കടമകള്‍ നിര്‍വഹിക്കുന്നതിലൂടെ ഒരു മാതൃക കാണിക്കണമെന്നും അതേസമയം അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ പ്രസക്തമായ അധികാരികള്‍ നല്കുന്ന പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും വേണമെന്നു മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇഫ്താറിനും സുഹൂറിനുമായി എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു
സൗദി അറേബ്യയില്‍ കൊറോണ ബാധിതരുടെ എണ്ണംആയിരത്തോടടുക്കുന്നതായി റിപ്പോര്‍ട്ട്. ലേബര്‍ ക്യാമ്പുകളില്‍ ആണ് ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ ഇന്നും കണ്ടെത്തിയിട്ടുള്ളത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളില്‍ ശക്തമായ പരിശോധനകളും പ്രതിരോധ നടപടികളും ആണ് ഇപ്പോള്‍ സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ കേസുകളില്‍ 83 ശതമാനം പേരും വിദേശികളാണെന്നത് ലേബര്‍ ക്യാമ്പുകളില്‍ രോഗ വ്യാപനം ശക്തമാണെന്നതിനു തെളിവാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1088 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 9362 കടന്നെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അഞ്ചു മരണങ്ങളും ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മക്കയിലും ജിദ്ദയിലുംഉള്ള പ്രവാസികള്‍ ആണ് ഇന്ന് മരണമടഞ്ഞത്.
മക്കയില്‍ 251 കേസുകളും ജിദ്ദയില്‍ 210 ഉം ദമ്മത്തില്‍ 194 ഉം മദീനയില്‍ 177 ഉം ഹുഫോഫില്‍ 123 ഉം കേസുകള്‍ ഇന്ന് കണ്ടെത്തി. പുതിയ കേസുകള്‍ സൗദി അറേബ്യയിലെ മറ്റ് പല പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1398 പേര് ഇതൊനോടകം രോഗമുക്തി നേടി.
വൈറസ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ സൗദിഅറേബ്യ ശക്തമാക്കിയിട്ടുണ്ട്, കൂടാതെ രാജ്യത്തുടനീളം സജീവമായി സ്ക്രീനിങ്ങും നടത്തുന്നു. സൗദി അറേബ്യയില്‍ ഇതുവരെ 180000 ത്തിലധികം പേരെ വൈറസ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: