തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ അഴിമതിയും ഇരുമുന്നണികളും ഒത്തുതീര്‍പ്പിലെത്തി ഒതുക്കിതീര്ക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. ടി.പി ചന്ദ്രശേഖരന് വധക്കേസും പാലാരിവട്ടം അഴിമതിക്കേസും ഇതിന് ഉദാഹരണങ്ങളാണ്. ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ ഇരു മുന്നണികളും ചേര്‍ന്ന് നടത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വിപത്തിനെതിരെ രാഷ്ട്രീയം മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം എന്നതാണ് ബിജെപിയുടെ നിലപാട്. ഇത് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ്ലര്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കിയത് ഒരിക്കലും അംഗീകരിക്കാനാകില്ല. സ്പ്രിംഗ്ലര്‍ അഴിമതിക്കെതിരെ നിയമ നടപടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദേഹം വ്യക്തമാക്കി.
ഇടമലയാര്‍കേസില്‍ ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടതൊഴിച്ചാല് കേരള രൂപീകരണത്തിനുശേഷം ഇതേവരെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് ഇതിനുകാരണം. സോളാര്‍കേസില്‍ സമരം പ്രഖ്യപിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചത് മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ടിപി ചന്ദ്രശേഖരന് വധക്കേസ് അട്ടിമറിക്കാമെന്ന പരസ്പര ധാരണയുടെ പുറത്തായിരുന്നുവെന്നും പി.കെ കൃഷ്ണദാസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: