കോഴിക്കോട്: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരമുള്ള സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ 20 ന് ആരംഭിക്കുമെന്ന് കോഴിക്കോട്, വടകര താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ അറിയിച്ചു.
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള എഎവൈ (മഞ്ഞ), ബിപിഎല്‍ (പിങ്ക് ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ 20 ന് ആരംഭിക്കും. 20, 21 തിയ്യതികളില്‍ എഎവൈ കാര്‍ഡുടമകള്‍ക്കും 22 മുതല്‍ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും ആയിരിക്കും വിതരണം. എഎവൈ കാര്‍ഡിലെ ഒരംഗത്തിനു അഞ്ച് കി.ഗ്രാം പുഴുക്കലരി, ബിപിഎല്‍ കാര്‍ഡിലെ ഒരംഗത്തിനു 2.5 കി.ഗ്രാം പുഴുക്കലരി, 2.5 കി. ഗ്രാം പച്ചരി എന്ന തോതില്‍ റേഷന്‍ സൗജന്യമായി ലഭിക്കും. ഏപ്രില്‍ 30 നകം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: