അന്തിക്കാട്: വള്ളൂരില്‍ ആലുംതാഴം ശ്രീ വാരാഹി ക്ഷേത്രത്തിന് സമീപത്തെ താമരക്കുളത്തിലെ നീല ജലാശയത്തില്‍ ഒറ്റ തണ്ടില്‍ രണ്ടു തലകളോടു കൂടിയ അപൂര്‍വ്വമായ താമരപ്പൂവ് വിസ്മയം തീര്‍ക്കുന്നു. രണ്ടിലും കൂടി ഇരുപത് ഇതളുകളും ഉണ്ട്.
ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്കായി വളര്‍ത്തിയിരുന്ന താമര കൂട്ടങ്ങള്‍ക്കിടയിലാണ് ഈ ഇരുതലയനും. ഇത്തരത്തിലൊരു കാഴ്‌ച്ച ആദ്യമാണെന്ന് പഴമക്കാരും സാക്ഷ്യപ്പെടുത്തുന്നു. കോള്‍പ്പാടത്തിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്നതാണ് ഈ അമ്പലവും, താമരക്കുളവും.
ആയിര കണക്കിന് വര്‍ഷം പഴക്കമുള്ളതും, കേരളത്തിലെ ഏക വാരാഹി പ്രതിഷ്ഠയുമാണ് ആലുംതാഴത്തുള്ള ഈ ക്ഷേത്രത്തിലുള്ളത്.
15 വര്‍ഷം മുന്‍പ് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കു ശേഷമാണ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി താമരക്കുളം ഒരുക്കുന്നത്. ദേവിയുടെ നിത്യ പൂജകള്‍ക്ക് താമരയാണ് പ്രധാനം. താമര സമൃദ്ധമായി ലഭിക്കുന്നതിനാല്‍ സമീപത്തെ ക്ഷേത്രങ്ങളിലേക്കും ഒരു പങ്ക് നല്‍കാറുണ്ട്. ക്ഷേത്രം ഭാരവാഹികളായ പ്രവീണ്‍ പണ്ടാരത്തില്‍, സുബിന്‍ കാരാമായ്‌ക്കല്‍, എന്നിവരുടെ നേതൃത്വത്തിലാണ് താമരകള്‍ പരിപാലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: