കോട്ടയം: കലാ സാഹിത്യരംഗത്ത് പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിക്കുന്നതില്‍ എന്നും മുന്നില്‍ നിന്നിട്ടുള്ള ‘തപസ്യ’ കലാസാഹിത്യ വേദി കൊറോണക്കാലത്ത് സംഘടിപ്പിച്ച പരിപാടി വേറിടല്‍ കൊണ്ടു തന്നെ ശ്രദ്ധേയമായി. തപസ്യ കലാസാഹിത്യ വേദി .’പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ‘ എന്ന വിഷയത്തെ അധികരിച്ചു സംഘടിപ്പിച്ച സെമിനാറില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി 50ലധികം പേരാണ് പങ്കെടുത്തത്്. അതും തുടര്‍ച്ചയായി 9 ദിവസം. കൊറോണക്കാലത്ത് ഇതെങ്ങനെ എന്നു സംശയിച്ചേക്കാം. അതാണ് വേറിട്ട വഴി. നവദിന ഓണ്‍ ലൈന്‍ സെമിനാറായിരുന്നു.
വാര്‍ട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സെമിനാര്‍. വോയിസ് മെസേജായിട്ടാണ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംസാരിച്ചത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്കാണ് തപസ്യ രൂപം നല്‍കിയിരിക്കുന്നത്
സമാപന സമ്മേളനം സംസ്ഥാന വനം വന്യജീവി ബോര്‍ഡ് അംഗവും വൃക്ഷവൈദ്യനുമായ കെ ബിനു ഉദ്ഘാടനം ചെയ്തു. കൊറോണ പോലുള്ള മഹാമാരികളെ ചെറുത്തു തോല്പിക്കുവാനുള്ള പ്രതിരോധശക്തി ശരീരത്തിന് ഉണ്ടാകുവാന്‍ ശുദ്ധവായുവും ശുദ്ധജലവും വിഷരഹിതഭക്ഷ്യവസ്തുക്കള്‍ നാമുണ്ടാക്കണം. അതിന് പരിസ്ഥിതി സംരക്ഷണവും ശുചിത്വവും കൂടെ വ്യക്തി ശുചിത്വവും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
തപസ്യ ജില്ലാ പ്രസിഡന്റ് തിരുവിഴ ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണന്‍ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി അഡ്വ കെ പി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ പി ജി ഹരിദാസ്, വൈസ് പ്രസിഡന്റ് ഡോ ജെ പ്രമീളാദേവി, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ എന്‍ ഉണ്ണികൃഷ്ണന്‍, ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായ ശ്രീശൈലം ഉണ്ണികൃഷ്ണന്‍, സി സി സുരേഷ്, വൈസ് പ്രസിഡന്റ് യൂ പി സന്തോഷ്, സഹ സംഘടനാ സെക്രട്ടറി ശിവകുമാര്‍ അമൃതകല, സംസ്‌കാര്‍ ഭാരതി ക്ഷേത്രീയ പ്രമുഖ് കെ ലക്ഷ്മി നാരായണന്‍, സംഘടനാ സെക്രട്ടറി പി ഉണ്ണികൃഷ്ണന്‍, രാഷ്ടീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരിസദസ്യന്‍ അഡ്വ എന്‍ ശങ്കര്‍റാം, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ ജയസൂര്യന്‍, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗം നടന്‍ കൃഷ്ണപ്രസാദ്, ജയദേവ് വി ജി, എന്‍ ശ്രീനിവാസന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, രാജു ടി പദ്മനാഭന്‍, ബിബിരാജ് നന്ദിനി, രവീന്ദ്രനാഥ്, ഡോ രാജേഷ് കടമാന്‍ചിറ, എസ് എന്‍ നമ്പൂതിരി, ജിജിന്‍ലാല്‍, പവിത്രന്‍, ശ്രീജേഷ് ഗോപാല്‍, സുമോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: