രാമനാട്ടുകര: മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ അടച്ചു. ഫറോക്ക് പോലീസിന്റെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയില്‍ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലെ ചെറിയ റോഡുകള്‍ അടച്ചത്.
ഫറോഖ് കോളേജ് – അഴിഞ്ഞിലം റോഡ്, പാറമ്മല്‍ – രാമനാട്ടുകര റോഡ്, മണ്ണൂര്‍ – മുക്കത്ത് കടവ് റോഡ്, സില്‍ക്ക്പാലം റോഡ്, പെരുമുഖം പുല്ലിക്കടവ് റോഡ്, പെരുമുഖം – പാറക്കടവ് റോഡ് എന്നിവയാണ് അടച്ചത്. രാമനാട്ടുകര ഓവര്‍ ബ്രിഡ്ജ്, രാമനാട്ടുകര നിസരി ജംഗ്ഷന്‍, കോട്ടക്കടവ്, കടലുണ്ടിക്കടവ് എന്നി വിടങ്ങളിലൂടെ മാത്രമേ മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് ജില്ലയിലേക്ക് പ്രവേശിക്കാനാവൂ. ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെയാണിത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. സ്മിത, ഫറോക്ക് സിഐ കെ. കൃഷ്ണന്‍, എസ്‌ഐ അനില്‍ കുമാര്‍ എന്നിവരുടെ നേതൃ ത്വത്തിലായിരുന്നു നടപടികള്‍.
നാദാപുരം: കോവിഡ് രോഗം സ്ഥിരീകരിച്ച നാദാപുരത്തും ചെക്യാടും അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചതിന്റെ ഭാഗമായി രണ്ട് വാര്‍ഡുകളിലേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. ഹോട്ട് സ്‌പോട്ടുകളായി കണക്കാക്കിയാണ് വാര്‍ഡുകളിലേക്കുള്ള പ്രവേശനം വിലക്കിയത്. അടിയന്തിര വൈദ്യസഹായത്തിന് അനുമതി നല്‍കും. കച്ചവട സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ രണ്ട് മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത്നിന്ന് അവശ്യവസ്തുക്കള്‍ വേണ്ടിവന്നാല്‍ വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാവുന്നതാണന്ന് സിഐ എന്‍. സുനില്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക