ന്യൂദല്‍ഹി : നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള രോഹിങ്ക്യകള്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മത സമ്മേളനത്തില്‍ ഇന്ത്യയിലെ രോഹിങ്ക്യന്‍ മുസ്ലിങ്ങളും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട് മത സമ്മേളനത്തില്‍ പങ്കെടുത്ത രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. ദേരാബസ്സി, പഞ്ചാബ്, ജമ്മു കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ താമസിക്കുന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥിള്‍ സമ്മേളനത്തില്‍ പങ്കെടുത്തതായാണ് വിവരം.
കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിവിധയിടങ്ങളിലായി 40,000 റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ വസിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ എട്ട് രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു.
അതേസമയം തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ശ്രം വിഹാറിലും ദല്‍ഹിയിലെ ഷഹീന് ബാഗിലും താമസിച്ചിരുന്ന രോഹിങ്ക്യകള്‍ സമ്മേളനത്തിന് ശേഷം തിരിച്ചെത്തിയിട്ടില്ല. എന്നാല്‍ പഞ്ചാബിലെ ദെരാബസ്സിയിലും ജമ്മു കശ്മീരിലെ ജമ്മു മേഖലയിലും താമസിച്ചിരുന്നവര്‍ തിരിച്ചെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: