തിരുവനന്തപുരം: മാറാട് കലാപത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികള്‍ ഉണ്ടെന്നും അതിനാല്‍ തന്നെ ആ ഗൂഡാലോചന പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഉള്ള കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ പുറത്ത് വരാനിരുന്ന സിബിഐ അന്വേഷണം അട്ടിമറിച്ചത് മുസ്ലീംലീഗും യുഡിഎഫ് സര്‍ക്കാരും ആണെന്ന് മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം. ഇന്നലെ രാത്രിയില്‍ നടന്ന രാത്രി ചര്‍ച്ചയിലാണ് റഹിം ഇക്കാര്യം പറഞ്ഞത്. ഈ ആരോപണം മുസ്ലീം ലീഗ് എംഎല്‍എ കെ. എം ഷാജി നിഷേധിച്ചുമില്ല. ഇക്കാര്യം വിശദമാക്കികൊണ്ട് എംഎസ് ദിലീഷ് ഫേസ്ബുക്കില്‍ എഴുതി പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മാറാട് നടന്ന അരും കൊലയുടെ ഒരു വിവരണമാണ് ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മാറാട് കലാപത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികള്‍ ഉണ്ടെന്നും അതിനാല്‍ തന്നെ ആ ഗൂഡാലോചന പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഉള്ള കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ പുറത്ത് വരാനിരുന്ന സിബിഐ അന്വേഷണം അട്ടിമറിച്ചത് മുസ്ലീംലീഗും യുഡിഎഫ് സര്‍ക്കാരും ആണെന്ന് കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന നേതാവ് പറഞ്ഞിരിക്കുന്നു..
16 വര്‍ഷങ്ങള്‍ക്ക് ശേഷവും മാറാട് പള്ളിയിലെ ചോരക്കറകളെ മാഞ്ഞു പോയിട്ടുള്ളൂ… പക്ഷേ മാറാടിന്റെ കണ്ണീരോര്‍മ്മകളും ചതിയുടെ ചരിതങ്ങളും ഇന്നും മറഞ്ഞു പോകാതെ തന്നെ ഇന്നാട്ടിലെ ഹിന്ദുജനതയുടെ മനസ്സില്‍ അവശേഷിക്കുന്നുണ്ട്… 16 വര്‍ഷങ്ങള്‍ക്കു മുമ്പേ ഒരു മെയ് 2ന്, അരിഞ്ഞു വീഴ്‌ത്തപ്പെട്ടത് 23 ഹിന്ദു സോദരരാണ്… അതില്‍ പൊലിഞ്ഞുപോയത് 8 ധീരരുമാരാണ്… കൊലയാളികള്‍ ഒളിച്ചതും കൊലവാളുകള്‍ ഒളിപ്പിച്ചതും ഒരു പള്ളിയിലുമാണ്… കൊലയാളികള്‍ക്ക് സുരക്ഷിത ഒളിത്താവളമൊരുക്കിയ അതേ മാറാട് പള്ളിയില്‍, അവരെ തേടിയെത്തിയ നിയമപാലകരെ തടഞ്ഞത് സ്ത്രീകളും കുട്ടികളും അടക്കമുള്ള ആ പ്രത്യേക മതവിഭാഗവുമാണ്…
പോലീസ് എത്തുന്നതിന് മുമ്പേ 23 സോദരരുടെ ചോരക്കറ പുരണ്ട പള്ളി അടിച്ചു കഴുകി വൃത്തിയാക്കാന്‍ നേതൃത്വം നല്‍കിയത് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സമുന്നത ‘മതേതര’ മുസ്ലിംലീഗ് നേതാവുമാണ്… സമുന്നതനായ ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ, മുസ്ലീംലീഗ്, എന്‍ഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ, രാഷ്‌ട്രീയ ഭേദമില്ലാതെ,മതത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കപ്പെട്ട ഈ കൂട്ടക്കുരുതിക്ക്, ഭരണ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ ഒത്താശകള്‍ കൂടെയുണ്ടായിരുന്നു…
അങ്ങിനെഅന്നത്തെ കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയും, ഭരണ പ്രതിപക്ഷവും, കളക്ടര്‍ സാറും എല്ലാരും ചേര്‍ന്നു ഏകകണ്ഠമായി, ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചതിനാല്‍, ഈ കൂട്ടക്കുരുതിക്ക് പിന്നിലെ, ഗൂഢാലോചന,ദേശവിരുദ്ധ രാജ്യാന്തര ബന്ധം, സാമ്പത്തികസ്രോതസ്സ് ഇതൊക്കെ ഇന്നും ഇവരൊക്കെ ചേര്‍ന്നു മറച്ചു പിടിച്ച തിരശീലക്ക് പിന്നിലുമാണ്…
ഉന്നത ലീഗ് നേതാക്കളിലേക്ക് അന്വേഷണം ചെന്നെത്താതിരിക്കാന്‍ സവിശേഷ ഇടപെടലുകള്‍ ഉണ്ടായി…. കുലം മുടിക്കാന്‍ പിറന്ന കുലംകുത്തി പ്രമാണിമാരുടെ കോടികള്‍ കോഴ വാങ്ങിയുള്ള അണിയറ ഒത്തുതീര്‍പ്പുകളുമുണ്ടായി..അങ്ങിനെ, ചില പ്രത്യേക മതസ്ഥര്‍ വീടു വിട്ടു പോയി, പള്ളിയെ കേന്ദ്രമാക്കി, ഹിന്ദുമതവിഭാഗത്തെ ലക്ഷ്യമാക്കി കൃത്യമായ ആസൂത്രണത്തോടും ഗൂഡാലോചനയോടും രാഷ്‌ട്രീയ ഉദ്യോഗസ്ഥ ഒത്താശയോടും കൂടി നടത്തിയ കൂട്ടക്കൊല,
മാറാട് കടപ്പുറത്തെ ഹിന്ദുക്കളെ അവിടെ നിന്നും ആട്ടിപ്പായിക്കാന്‍ കൂടെ ലക്ഷ്യമിട്ട് നടത്തിയ കൂട്ടക്കൊല, വലിയ കോലാഹലങ്ങള്‍ ഒന്നുമില്ലാതെ വിരലില്‍ എണ്ണാവുന്ന ചിലര്‍ക്ക് വിധിക്കപ്പെട്ട ജയില്‍ശിക്ഷയില്‍ മാത്രമായി ഒതുക്കപ്പെട്ടു…
കൊലചെയ്യപ്പെട്ടവരുടെ സ്വാഭാവിക നീതിക്കായി ചെറുവിരല്‍ അനക്കാത്ത മതേതര നേതാക്കള്‍, കൂട്ടക്കുരുതിക്ക് കളമൊരുക്കാന്‍ വീടൊഴിഞ്ഞു പോയവര്‍ക്ക്, തിരികെ വീട്ടില്‍ എത്തിക്കാനുള്ള മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന മനോഹര മതേതര കാഴ്ചകള്‍ അരങ്ങേറി…
ഇതില്‍ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്നും സി ബി ഐ അന്വേഷണം അട്ടിമറിച്ചത് മുസ്ലീം ലീഗ് നേതാക്കള്‍ ആണെന്നും പരസ്യമായി പറഞ്ഞിരിക്കുന്നത് ഭരണകക്ഷിയായ സി പി എമ്മിന്റെ യുവജനപ്രസ്ഥാനമായ ഡി വൈ എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറിയായ എ എ റഹിം ആണ്… നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രിയുടെ അറിവോടും അനുവാദത്തോടും കൂടിയാണ് അദ്ദേഹം ഇത് പറഞ്ഞിരിക്കുന്നത് എന്നത് നിസ്സംശയവുമാണ്…
അന്ന് അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയത്തിന്റെ പുറത്ത് ഇരുമുന്നണികളും ചേര്‍ന്ന് ഒതുക്കിയെടുത്ത ഈ കൂട്ടക്കൊല പുനരന്വേഷിക്കപ്പെടണം… ഗൂഡാലോചനയും ദേശവിരുദ്ധബന്ധവും സിബിഐ തന്നെ അന്വേഷിക്കണം…മലബാര്‍ ലഹളക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ഹിന്ദുഹത്യയില്‍ വെട്ടിയരിയപ്പെട്ട ആ 8 ഹിന്ദുസോദരരുടെ ആത്മാക്കള്‍ക്ക് മോക്ഷവും നീതിയും ലഭിക്കണം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: