തലശ്ശേരി: നിത്യവരുമാനം നിലച്ച തമിഴ്നാട് സ്വദേശിയായ കിഡ്നി രോഗിയുടെ ഡയാലിസിസ് ചെലവ് മഹിളാമോര്‍ച്ച ഏറ്റെടുത്തു. ഇരുപത് വര്‍ഷമായി തലശ്ശേരിയില്‍ താമസമാക്കിയ പലഹാരങ്ങള്‍ വില്‍ക്കുന്ന തമിഴ്നാട് തിരുന്നല്‍വേലി സ്വദേശിയായ മന്ത്രമൂര്‍ത്തി (43)യുടെ ഡയാലിസിസ് ചെലവാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
ലോക്ക് ഡൗണ്‍ കാരണം പലഹാര വില്‍പ്പനക്കാരനായ ഇദ്ദേഹത്തിന്റെ വില്‍പ്പന പൂര്‍ണ്ണമായും നിലച്ചതോടെ നിത്യ ചെലവിനും ചികിത്സയ്ക്കും പണം ഇല്ലാതായി. വിവരമറിഞ്ഞ് മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷ സ്മിതാ ജയമോഹന് പ്രവര്‍ത്തകരോടപ്പം മന്ത്രമൂര്‍ത്തിയുടെ വീട്ടിലെത്തുകയും ഭക്ഷണത്തിനാവശ്യമായ അരിയും, ധാന്യങ്ങളും, പച്ചക്കറി എന്നിവ നല്കി. തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ സൗജന്യമായി ആംബുലന്‍സ് ഏര്‍പ്പാടാക്കി.
മന്ത്രമൂര്‍ത്തിയും ഭാര്യയും മകനും ജോലിക്കാരുമായി എട്ടു പേര് തിരുവങ്ങാട് വാടക വീട്ടിലാണ് താമസം . ഇദ്ദേഹത്തിന് മാസത്തില്‍ നാല് തവണ ഡയാലിസിസ് ചെയ്യണം .റേഷന്‍കാര്‍ഡ് മറ്റും നാട്ടില്‍ ആയതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഡയാലിസിസ് ചെയ്യുന്നത് സ്ഥിതി സാധാരണനിലയില്‍ ആകുന്നതുവരെ വരെ ഇവരുടെ ചികിത്സാചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്ന് സ്മിതാ ജയമോഹന് പറഞ്ഞു. ശോഭന രതീഷ് ,ദിനമണി അജിത്ത് എന്നിവരും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: