ന്യൂദല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ആയ സൂം സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.സൂം സംവിധാനത്തിലൂടെ സ്വകാര്യവ്യക്തികള്‍ക്ക് വിവര സുരക്ഷ ഉറപ്പാക്കി യോഗങ്ങള്‍ നടതുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള സൈബര്‍ ഏകോപനകേന്ദ്രം സൈക്കോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിവിധ വ്യവസായ സ്ഥാപനങ്ങള്‍ വെബിനാറുകള്‍ക്കും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും ഉപയോഗിച്ചു വന്നിരുന്നതാണ് സൂം ആപ്പ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സൂം ആപ്പിന് വലിയ പ്രചാരം ലഭിച്ചു.
എന്നാല്‍ ഈ സംവിധാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. സൂം സംവിധാനം സുരക്ഷിതമായ സംവിധാനമല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീംസെര്ട്ട്ഇന് നേരത്തെ നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.
എന്നിട്ടും സൂം ഉപയോഗിക്കാന്‍ താല്പര്യമുള്ള സ്വകാര്യ വ്യക്തികളെ ഉദ്ദേശിച്ചാണ് മാര്‍ഗരേഖ . സൂം കോണ്‍ഫറന്‍സ് സംവിധാനത്തിലേക്ക് ബാഹ്യമായ കടന്നുകയറ്റവും ഓണ്‍ലൈന്‍ യോഗത്തിലേക്ക് അനധികൃതമായി പ്രവേശിച്ച് ടെര്‍മിനലുകള്‍ തകര്‍ക്കാനുമുള്ള ശ്രമങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് മാര്‍ഗരേഖ. കോവിഡ് മഹാമാരിക്കാലത്ത് വന്‍ നേട്ടങ്ങളുണ്ടാക്കിയ കമ്പനിയാണ് ് ടെലികോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂം. സ്ഥാപകന്‍ എറിക് യുവാന്‍. വീടുകളെല്ലാം ഓഫീസായതോടെ, കോണ്‍ഫറന്‍സ് നടത്താന്‍ വഴിയന്വേഷിച്ചു നടക്കവെയാണ് സൂം ആളുകള്‍ അറിഞ്ഞു തുടങ്ങിയത്. ആഗോളതലത്തില്‍ ഒരു ദിവസം 343,000 തവണ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. ഇതില്‍ 18 ശതമാനവും അമേരിക്കയി ലാണ്.
സൂമിനൊപ്പം കമ്പനി സ്ഥാപകന്‍ എറിക് യുവാനും പ്രശസ്തനായി. ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടികിയില്‍ 5.5 ബില്യണ്‍ യു.എസ് ഡോളറിന്റെ ആസ്തിയുമായി യുവാന്‍ ഇടംപിടിച്ചു. ചൈനയിലെ ഷാന്ദോങ് പ്രവിശ്യയിലെ തൈയാനില് ജനിച്ച യുവാന്‍ 1990കളുടെ മദ്ധ്യത്തില്‍ യു.എസിലേക്ക് ചേക്കേറി. ഇപ്പോള്‍ യു.എസ് പൗരനാണ്. 2011ലാണ് യുവാന്‍ സൂം സ്ഥാപിക്കുന്നത്.
വര്‍ക്ക് അറ്റ് ഹോമാണ് സൂമിനെ കമ്പനികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കിയത്. മിക്ക കമ്പനികളും യോഗങ്ങള്‍ സൂം വഴിയാക്കി. ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സൂം ഉപയോഗിച്ചു. നിരവധി രാഷ്ട്രങ്ങളില്‍ കിന്ഡര്ഗാര്ട്ടന് മുതല്‍ 12 വരെയുള്ള സ്കൂള്‍ പഠനത്തിന് സൂം സൗജന്യമായി സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.2020 വര്‍ഷത്തെ ആദ്യ മാസങ്ങളില്‍ മാത്രം സൂം നേടിയത് 2.2 ദശലക്ഷം ഉപഭോക്താക്കളെയാണ്. 2020 മാര്‍ച്ചോടെ കമ്പനിയുടെ ഓഹരിയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുകയും ചെയ്തു.നൂറു പേര്‍ക്ക് വരെ നിലവില്‍ സൂം വഴിയുള്ള കോണ്‍ഫറന്‍സില്‍ ഒരേസമയം പങ്കെടുക്കാനാകും. നാല്‍പ്പത് മിനിറ്റാണ് സമയപരിധി
സൂം കോണ്‍ഫറന്‍സുകള്‍ നടത്തുമ്പോള്‍ സ്വകാര്യവ്യക്തികള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ http://164.100.117.97/WriteReadData/userfiles/comprehensive-advisory-Zoom-%20meeting%20platfom-20200412-(2).pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: