ജനീവ: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് 1,30,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 20,17,810 ആയി. കൊറോണയില്‍ നിന്ന് മുക്തരാകുന്നവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്കടുത്തത് ആശ്വാസമായി. അതേസമയം, രോഗം അതീവ ഗുരുതരമായി തുടരുന്നവരുടെ എണ്ണം 51,553 കടന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നു.
അമേരിക്ക
അമേരിക്കയില്‍ മാത്രം 26,064 പേര്‍ ഇതുവരെ വൈറസ് ബാധിച്ചു മരിച്ചു. 6,14,246 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 38,820 പേരാണ് അമേരിക്കയില്‍ രോഗമുക്തരായത്. 13,473 പേരുടെ നില ഗുരുതരമായി തുടരുന്നു. മുപ്പത്തിയൊന്ന് ലക്ഷം ജനങ്ങളെ ഇതിനകം അമേരിക്കയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗ വ്യാപനം ഏറ്റവും തീവ്രമായ ന്യൂയോര്‍ക്കില്‍ രോഗികളുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു.
മരണം പതിനൊന്നായിരത്തിലേക്കടുത്തു. മറ്റേതു രാജ്യങ്ങളിലേക്കാള്‍ വൈറസ് ബാധ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂജഴ്സിയില്‍ രോഗികള്‍ 68,824 കടന്നു. മരണം 2,805 ആയി. മിഷിഗനില്‍ 1,768 പേര്‍ മരിച്ചു.
സ്പെയ്ന്‍
സ്പെയ്നില്‍ രോഗികളുടെ എണ്ണം 1,77,633 ആയി. 1,220 പേര്‍ക്കാണ് ഇന്നലെ മാത്രം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 18579 പേര്‍ ഇതുവരെ മരിച്ചു. 70,853 പേര്‍ രോഗമുക്തരായത് സ്പെയ്ന് ആശ്വാസമാണ്. എന്നാല്‍, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലെ വര്‍ധന രാജ്യത്തെ ആശങ്കയിലാഴ്‌ത്തുന്നു. 7371 പേര്‍ അപകടനിലയിലുണ്ട്. ആറ് ലക്ഷം പേരെ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ സ്പെയ്ന് കഴിഞ്ഞു.
ഇറ്റലി
ഇറ്റലിയില്‍ മരണസംഖ്യ 21,067 കവിഞ്ഞു. 1,62,488 പേരാണ് ഇവിടെ വൈറസ് ബാധിതരായുള്ളത്. 37,130 പേര്‍ക്ക് കൊറോണ ഭേദമായി. 3186 പേരുടെ നില ഗുരുതരമായി തുടരുന്നു. പതിനൊന്ന് ലക്ഷത്തോളം പേര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തിയിട്ടുണ്ട്.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ രോഗികള്‍ 1,43,303 ആയി. 15,729 പേര്‍ മരിച്ചു. 28,805 പേര്‍ക്കാണ് രോഗം ഭേദമായത്. 6730 പേരുടെ നില ഗുരുതരമാണ്.
ജര്‍മനി
ജര്‍മനിയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,32,210 ആയി. 3,495 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം ഉയര്‍ന്നിരുന്നെങ്കിലും മരണ സംഖ്യ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്ന ജര്‍മനിയില്‍ മരണ നിരക്ക് വന്‍ തോതില്‍ ഉയര്‍ന്നു. ഇന്നലെ മാത്രം 285 പേര്‍ മരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമുയര്‍ന്ന നിരക്കാണിത്. 56,115 പേര്‍ക്ക് രാജ്യത്ത് രോഗം ഭേദമായി. 4,288 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ബ്രിട്ടന്‍
ബ്രിട്ടനില്‍ വൈറസ് ബാധിതര്‍ 93,873 ആയി. 12,107 പേര്‍ മരിച്ചു. 1,559 പേരുടെ നില ഗുരുതരമാണ്.
ജപ്പാന്‍
കൊറോണ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ ജപ്പാനില്‍ നാലു ലക്ഷം പേര്‍ മരിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഒന്‍പത് ലക്ഷത്തോളം വെന്റിലേറ്ററുകള്‍ ആവശ്യമായി വരുമെന്നും ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് വ്യക്തമാക്കി. 8,100 പേര്‍ക്കാണ് ചുരുങ്ങിയ ദിവസം കൊണ്ട് വൈറസ് ബാധ സ്ഥിരീകരിച്ചത്. 146 മരണങ്ങള്‍ റിപ്പേര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: