കുന്നംകുളം : കല്ലുംപുറം വടക്കുമുറിയില്‍ പണം വെച്ച് ചീട്ടുകളിച്ച എട്ടംഗ സംഘത്തെ കുന്നംകുളം പോലീസ് പിടികൂടി. കല്ലുംപുറം സ്വദേശികളായ തോപ്പില്‍ പറമ്പില്‍ ഭാസ്കരന്, കുറുപ്പത്ത് വളപ്പില്‍ നൗഷാദ്, പാണേങ്ങാട്ട് ഷിബു, ചിറയില്‍ മണി, മേലോട്ടുപറമ്പില് സുജിത്ത്, നെയ്യന് വീട്ടില്‍ ബാബു, തോപ്പില്‍ കുട്ടന്, കടവല്ലൂര്‍ മേലോട്ടുപറമ്പില് സജീവ് എന്നിവരെയാണ് സിഐ കെ.ജി സുരേഷ് അറസ്റ്റ് ചെയ്തത്.
ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. അറസ്റ്റിലായതില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തന പഞ്ചായത്ത് തല വളണ്ടിയറുമുള്പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: