ന്യൂദല്‍ഹി : ലോക്ഡൗണില്‍ പൊതു ഗതാഗത സൗകര്യങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് ഉപയോഗപ്പെടുത്തി ദേശീയപാത നിര്‍മാണം തുടരാമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി. ലോക്ഡൗണ്‍ നിര്‍ദ്ദേശവും സാമൂഹിക അകലം ഉള്‍പ്പടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളുമം പാലിച്ചുകൊണ്ട് ദേശീയ പാത നിര്‍മാണം ആരംഭിക്കുന്നത് സംബന്ധിച്ചാണ് കേന്ദ്രമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഹൈവേ നിര്‍മിക്കുമ്പോള്‍ പൊതുവേ റോഡ് ഗതാഗത്തിന് തടസം ഉണ്ടാകാറുണ്ട്. എന്നാല്‍ ലോക്ക്ഡൗണില്‍ ഇത്തരം പണികള്‍ ഏറ്റെടുക്കുന്നത് ഗതാഗത തടസ്സങ്ങള്‍ക്കിടയാക്കില്ല. മാത്രവുമല്ല പല സ്ഥലങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഇതിലൂടെ ഉറപ്പു വരുത്താനാവുമെന്നും നിതിന്‍ ഗഡ്കരി പറയുന്നു.
റോഡ് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ചിലയിടങ്ങളില്‍ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നല്‍കിയിട്ടില്ല. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. സംസ്ഥാനസര്‍ക്കാരുകളില്‍ നിന്ന് സമ്മതം ലഭിച്ചാല്‍ എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിച്ചു കൊണ്ട് ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കുമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: