ന്യൂയോര്‍ക്ക്: കോവിഡ് 19 രോഗത്തെ തുടര്‍ന്നു ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ മരിച്ച ഓഫീസര്‍മാരുടെ എണ്ണം 25.
ജെഫ്റി സ്കാല്‍ഫ്, റെയ്മണ്ട് എമ്പിയര്‍ എന്നീ രണ്ട് ഡിക്ടറ്റീവ് ഓഫീസര്‍മാരും ആക്സിലറി ക്യാപ്റ്റന്‍ മുഹമ്മദ് റഹ്മാനും കഴിഞ്ഞ ദിവസം മരിച്ചു .
നാലു ഡിക്ടറ്ററ്റീവ് ഓഫീസര്‍മാര്‍, അഞ്ച് സ്കൂള്‍ സേഫ്റ്റി ഏജന്‍സീസ്, രണ്ട് അഡ്മിനിസ്ട്രേറ്റീവ്സ്, ഒരു കമ്യൂണിക്കേഷന്‍ ഏജന്റ്, രണ്ട് കസ്റ്റോഡിയന്‍സ്, അഞ്ച് ആക്സിലറി ഓഫീസര്‍മാര്‍ എന്നിവരാണ് കൊറോണ വൈറസിനെ തുടര്‍ന്നു ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: