തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മന്ത്രിസഭായോഗം വ്യാഴാഴ്ചത്തേയ്‌ക്ക് മാറ്റി. കേന്ദ്രത്തിന്റെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തുവിടും. അതിനുശേഷം മാത്രമേ സംസ്ഥാനത്തിന്റെ ഇളവുകളില്‍ തീരുമാനമാകൂ.
ഇരുപതാംതീയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരനാണ് സാധ്യത. അതിന് ശേഷം കൊവിഡിന്റെ വ്യാപന തോത് കണക്കിലെടുത്ത് ചില മേഖലകളില്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കാനാവുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കൊവിഡ് ലോക്ക്ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശം മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും വരുന്ന 19 ദിവസം കേരളത്തിലെ ലോക്ക്ഡൗണ്‍ എങ്ങിനെ വേണമെന്ന് തീരുമാനിക്കുക. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം ഇരുപതാം തീയതിവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. കേരളത്തിലെ രോഗവ്യാപനത്തിന്റെ സ്ഥിതി ജില്ലാതലത്തില്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കേരളത്തില്‍പൊതുവെ രോഗബാധിതരുടെ എണ്ണം ക്രമമായി കുറയുകയും രോഗമുക്തി തേടുന്നവരുടെ എണ്ണം കൂടുകയുമാണ്. നിരീക്ഷത്തിലുള്ളവരുടെ എണ്ണവും കുറയുന്നുണ്ട്. ഇത് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണങ്കിലും ഹോട്ട് സ്്‌പോട്ടുകളില്‍ നിയന്ത്രണവും ശക്തമായ നിരീക്ഷണവും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: