ന്യൂദല്‍ഹി: കൊറോണ വ്യാപകമാകുന്ന തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം വിമാന യാത്ര ചെയ്യാന്‍ പാലിക്കേണ്ട പുതിയ നിയമങ്ങള്‍ പുറത്തുവിട്ട് സെന്റട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്.
മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ യാത്രക്കാര്‍ കരുതണമെന്നും ഫ്ളൈറ്റ് സമയത്തിനു രണ്ട് മണിക്കൂറിനു മുമ്പ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍. ഓരോ ഗേറ്റിലും സാനിറ്റൈസര്‍ ഉണ്ടാവും. മാത്രമല്ല എല്ലാ ഫ്‌ളൈറ്റുകളിലും ഒന്നിടവിട്ടുള്ള സീറ്റുകള്‍ ഒഴിവാക്കിയിടണമെന്നുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. യാത്രക്കാരില്‍ നിന്ന് ക്വാറന്റൈന്‍ ചരിത്രം ചോദിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫ്ളൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് നിയന്ത്രണം നല്‍കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ ബസ്സിലെ സീറ്റുകളില്‍ പ്രത്യേക ക്രമീകരണം നടത്തിയതിന്റെ ദൃശ്യങ്ങളും സ്പൈസ് ജെറ്റ് പുറത്തു വിട്ടു. ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുന്ന തരത്തിലുള്ള ക്രമീകരണമാണ് സ്പൈസ് ജെറ്റ് നടത്തിയത്. എല്ലാ സീറ്റുകളിലും യാത്രക്കാര്‍ ഇരിക്കാതിരിക്കാന്‍ ക്രോസ് ചിഹ്നം ഒന്നിടവിട്ട സീറ്റുകളില്‍ പതിപ്പിച്ചിട്ടുണ്ട്. ഫ്ളൈറ്റിലേക്ക് കയറുന്ന കോണിപ്പടികളിലും ഓരോ യാത്രക്കാരും പാലിക്കേണ്ട മിനിമം അകലത്തെ ചൂണ്ടിക്കാണിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്.
















